മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന നടിയും അവതരികയുമാണ് ജ്യൂവെൽ മേരി. തന്മയത്വത്തോടെ സംസാരിക്കാനും അച്ചടക്കത്തോടെ പരിപാടികളെ മുന്നോട്ടു കൊണ്ടുപോകാനുമുള്ള ജുവെലിന്റെ കഴിവിനെയാണ് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നത്. മലയാളത്തിലും തമിഴിലും ജ്യൂവെൽ തന്റെ അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ന് ലോക൦ രാജ്യാന്തര നേഴ്സസ് ദിനം ആഘോഷിക്കെ മനോരമയുടെ പുലര്വേള എന്ന പറുപടിയിൽ മുൻപ് നേഴ്സ്സ് കൂടിയായിരുന്ന താരം അതിഥിയായി സംസാരിക്കുകയാരുന്നു.

jewel-mary
“വലിയൊരു ഉത്തരവാദിത്വമാണ് നഴ്സുമാരുടേത് പ്രത്യേകിചു ഈ സമയത്ത് അങ്ങേയറ്റം പ്രശംസനീയമായ സേവനമാണ് ഓരോ നഴ്സും കാഴ്ച വയ്ക്കുന്നത് . ഒരു മുൻ നഴ്സ് എന്ന രീതിയിൽ കോവിഡ് മുഖത്ത് മുൻനിരയിൽ നിന്ന് പോരാടുന്ന ഓരോ നഴ്സുമാർക്കും എന്റെ സല്യൂട്ട്.” എന്നും ജുവൽ പറയുന്നു . “പിപി കിറ്റിന് അകത്ത് മണിക്കൂറുകളോളം ജോലി ചെയ്ത്, ഫാമിലിയെ പോലും മാറ്റി നിർത്തികൊണ്ട് അത്ര ആത്മാർത്ഥമായുള്ള സേവനമാണ് അവർ കാഴ്ച വയ്ക്കുന്നത്. അതുകൊണ്ടുതന്നെ നഴ്സുമാരെ നമ്മൾ പ്രശംസിക്കുക മാത്രമല്ല, അവർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും കൊടുത്തുകൊണ്ട് അവരുടെ സേവനങ്ങളെ നമ്മൾ അംഗീകരിക്കേണ്ടതുണ്ട്.” എന്നും ജ്യൂവെൽ കൂട്ടിച്ചേർക്കുന്നു.
