ജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്തു വര്‍ക്കല സബ് ഇന്‍സ്പെക്ടര്‍ ആനി ശിവയെ പ്രശംസിച്ചു നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വിവാദത്തിലാവുന്നതു. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനി ശിവയുടെ ചിത്രം പങ്കുവച്ച് ഉണ്ണി ഫാൿസ്ബുകിൽ കുറിച്ചത്. ആനി ശിവ യഥാർത്ഥ പോരാളി ആണെന്നും അവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. എന്നാൽ ഇ പോസ്റ്റിനെതിരെയാണ് ഇപ്പോൾ സംവിധായകൻ ജിയോ ബേബി രംഗത്തെത്തിയിരിക്കുന്നത്.
‘പ്രിയപ്പെട്ട ഉണ്ണി.. ഇത് മോശം പോസ്റ്റാണ്’, എന്നായിരുന്നു ഇതിനെതിരെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സംവിധായകൻ ജിയോ ബേബിയുടെ കമന്റ്. . കമന്റിന് പിന്നാലെ ജിയോ ബേബിയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി കമന്റുകള്‍ വന്നിരുന്നു. എന്താണ് ഈ പോസ്റ്റില്‍ മോശമെന്നാണ് ചില ആരാധകരുടെ ചോദ്യം. എന്നാല്‍ ജിയോ ബേബി ഈ കമന്റുകള്‍ക്ക് മറുപടി കൊടുത്തിട്ടില്ല.
