തമിഴ് സൂപ്പർ ഹിറ്റ് ചിത്രമായ ‘ജെന്റിൽ മാൻ’സിനിമയുടെ രണ്ടാം ഭാഗം ഇപ്പോൾ വീണ്ടു തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ നിർമാതാവ് കെ ടി കുഞ്ഞുമോൻ തന്നെയാണ് ‘ജെന്റിൽമാൻ 2’ വും അണിയറയിൽ ഒരുക്കുന്നത്. താരങ്ങൾക്കും സംവിധായകർക്കുമൊപ്പം തെന്നിന്ത്യയിൽ നിർമ്മാതാവും ഒരു ബ്രാൻഡ് ആയതു കെ ടി കുഞ്ഞുമോനിലൂടെ ആയിരുന്നു. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ജന്റിൽമാൻ 2 ഇൽ നായികാ വേഷം ചെയ്യുന്നത് ആരെന്നുള്ള വിവരം പുറത്തു വന്നിരിക്കുകയാണ്.

മലയാളസിനിമയിൽ ബാലതാരമായി അഭിനയിച്ച നയൻ താര ചക്രവർത്തിയാണ് ഈ സൂപ്പർ ഹിറ്റ് ചിത്രമായ ‘ജെന്റിൽമാൻ 2’ വിൽ എത്തുന്നത്. താരം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഈ ചിത്രത്തിന്റെ മറ്റു വിശേഷങ്ങൾ അണിയറപ്രവര്തകര് അറിയിക്കും എന്നാണ് താരം പറയുന്നത്. 1993 ഇൽ റിലീസ് ചെയ്ത ജെന്റിൽമാൻ ഒരുക്കിയത് ഷങ്കർ ആണ്. അർജുൻ സർജ, മധുബാല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ട്രെൻഡ് സെറ്റർ ആയിരുന്നു.

ജെന്റില്‍മാന്‍ , കാതലന്‍, കാതല്‍ദേശം, രക്ഷകന്‍ എന്നിങ്ങനെ ഗംഭീര ചിത്രങ്ങൾ നിർമ്മിച്ച ആളാണ് കെ ടി കുഞ്ഞുമോൻ. ഒട്ടേറെ വമ്പൻ സാങ്കേതിക പ്രവർത്തകർക്ക് തെന്നിന്ത്യൻ സിനിമയിൽ ഒരു ബ്രേക്ക് ഉണ്ടാക്കി കൊടുത്തതു കെ ടി കുഞ്ഞുമോൻ നിർമ്മിച്ച ചിത്രങ്ങൾ ആണ്.ചിത്രത്തിന്റെ ആദ്യ ഭാഗം മ്യൂസിക് ചെയ്യ്തത് എ ആർ റഹുമാൻ ആയിരുന്നു ഇപ്പോൾ രണ്ടാം ഭാഗവും ചെയ്യുന്നതു തെന്നിന്ത്യയിലെ സൂപർ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി , ആർ ആർ ആർ എന്നീചിത്രങ്ങളുടെ സംഗീതം ചെയ്ത് കീരവാണി ആണ്.