“അപരൻ നിങ്ങൾക്ക് സുപരിചിതനായിട്ട് ഇന്ന് 33 വർഷം പിന്നിടുമ്പോൾ നന്ദി പറഞ്ഞു തുടങ്ങിയാൽ തീരില്ല, ഈ അവസരം നമുക്ക് നമ്മുടെ നാടിന്റെ നന്മക്കായി ഒരുമിച്ചു പ്രാർത്ഥിക്കാം” തന്റെ ആദ്യ ചിത്രത്തിന്റെ ഓര്മ ജയറാം ഫേസ്ബുക്കിലെഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ഒപ്പം ചിത്രങ്ങളുടെ കൊളാഷും ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. 1988 മേയ് 12 ന് ആണ് പത്മരാജൻ സംവിധാനം ചെയ്ത അപരന്‍ എന്ന ജയറാമിന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. മിമിക്രി രംഗത്തു നിന്നാണ് ജയറാം സിനിമയിൽ അരങ്ങേറിയതു. മധു, എം.ജി സോമന്‍, ശോഭന, പാര്‍വതി, മുകേഷ്, സുകുമാരി, ജഗതി, ഇന്നസെന്‍റ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്.
അപരൻ നിങ്ങൾക്ക് സുപരിചിതനായിട്ട്,,ഇന്ന് 33 വർഷം പിന്നിടുമ്പോൾ നന്ദി പറഞ്ഞു തുടങ്ങിയാൽ തീരില്ല…ഇ അവസരം നമുക്ക് നമ്മുടെ നാടിന്റെ നന്മക്കായി ഒരുമിച്ചു പ്രാർത്ഥിക്കാം
Posted by Jayaram on Tuesday, 11 May 2021
ഇതേ സിനിമയുടെ (അപരൻ ) ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ജയറാം പാർവതി(അശ്വതി)യെ ആദ്യമായി നേരിട്ട് കാണുന്നതും പരിചയപ്പെട്ടതും എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. എന്നാൽ ആരേയും തങ്ങളുടെ പ്രണയം ഇരുവരും അറിയിച്ചില്ല. അടുത്ത സുഹൃത്തുക്കളോട് പോലും രഹസ്യമായി സൂക്ഷിച്ച പ്രണയം ഒടുവിൽ നടന്‍ ശ്രീനിവാസനാണ് കണ്ടുപിടിച്ചത്, അടുത്തിടെ ഒരു അഭിമുഖത്തിലാണ് ജയറാംഇതെല്ലം തുറന്നു പറഞ്ഞത്.
