Connect with us

സിനിമ വാർത്തകൾ

ജയറാമിന് പിറന്നാൾ ആശമ്സകൾ നേർന്നു കൊണ്ട് താരകുടുംബം

Published

on

മലയാള സിനിമ അപരൻഎന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയതാരം ആണ് ജയറാം .മിമിക്രിയിൽ നിന്നുമാണ് ജയറാം സിനിമയിലെത്തിയത് .ഇപ്പോൾ അദ്ദേഹം തന്റെ 57മതു പിറന്നാൾ ആഘോഷിക്കുകയാണ് .അദ്ദേഹത്തിന് താരങ്ങളും ആരാധകരുമെല്ലാം ആശമ്സകൾ അറിയിച്ചെത്തിയിട്ടുണ്ട്.കൂടാതെ അദ്ദേഹത്തിന്റെ കുടുംബവു അദ്ദേഹത്തിന് ആശമ്സകൾ അറിയിച്ചു .ഹാപ്പി ബർത്ത് ഡേ അപ്പ ,ലോകത്തിലെ ഏറ്റവും വലിയറോൾ മോഡൽ എനിക്കുണ്ടെന്നു മാത്രമല്ലാ അപ്പ എന്റെ ബെസ്ററ് ഫ്രണ്ട് കൂടിയാണ് ,ഐ ലവ് യു അപ്പഎന്നും ആയിരുന്നു കാളിദാസ് കുറിച്ചത് .

ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ മൈ ലൈവ് എന്നായിരുന്നു പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഹാപ്പി ബര്‍ത്ത് ഡേ അപ്പ, അപ്പ എപ്പോഴും എന്റെ ഹീറോയാണെന്നുമായിരുന്നു മാളവിക കുറിച്ചത്. ഒട്ടേറെ പേരാണ് താരത്തിന് ആശംസയുമായി എത്തിയത്.അതെ സമായം തമിഴിലും തെലുങ്കിലുമായി കൈനിറയെ സിനിമകളാണ് ജയറാമിനുള്ളത് .പ്രഭാസിന്റെ രാധേ ശ്യം ,മാണി രെത്നത്തിന്റെ പൊന്നിയെൻ സെൽവം, റാം ചരൺ ചിത്രം ശങ്കർ എന്നവയാണ് ജയറാമിന്റെ പുതിയ പ്രൊജെക്ടുകൾ .മലയാളത്തിൽ സത്യൻഅന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട്-ജയറാം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക.

 

 

 

Advertisement

സിനിമ വാർത്തകൾ

ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇത് മാത്രം ആണ് അനുശ്രീ!!

Published

on

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനുശ്രീ. ഇപ്പോൾ താരം തന്റെ സിനിമാവിശേഷങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ്. താനൊരു സിനിമ നടി ആയില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് പലരും എന്നോട് ചോദിച്ചിട്ടുള്ള കാര്യമാണ്.ഞാൻ  സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ വിവാഹവും കഴിച്ചു  രണ്ടു കുട്ടികളുമായി  കുടുംബത്തിലെ തിരക്കുകളിലും പെട്ട് ജീവിതം ഹോമിച്ചേനെ നടി പറയുന്നു. സത്യം പറഞ്ഞാൽ കുട്ടികളെ നോക്കുക എന്ന് പറയുന്നത് വളരെ വലിയ ജോലി തന്നെയാണ് , എന്റെ നാത്തൂൻ കുഞ്ഞിനെ നോക്കുന്നത് കാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് ഇതൊരു ഒന്നൊന്നര ജോലി തന്നെയാണെന്ന് അനുശ്രീ പറയുന്നു.

ഞാൻ സിനിമയിൽ എത്തിയില്ലെങ്കിൽ  കുടുംബം എന്ന ജോലിയുമായി കഴിയേണ്ടി വന്നേനെ ,പക്ഷെ ഇപ്പോൾ വെറൊരു ലൈഫ് സ്റ്റെെലും ഇഷ്ടങ്ങളും യാത്രകളും സുഹൃത്തുക്കളുമെല്ലാം ഇഷ്ടപ്പെട്ടത് കൊണ്ടാണ് മറ്റതിനെ ഭയക്കുന്നത്. സിനിമ എന്ന ജോലി ഇല്ലായിരുന്നെങ്കിൽ വിവാഹം എന്റെ മനസിലെ ഒരു ഭയം ആയി നിന്നേനെ. ഞാൻ ഈ ഒരു ഭയം കാരണം ആണ് വിവാഹം വേണ്ടാന്ന് വെക്കുന്നത് നടി പറയുന്നു.
നമ്മളുടെ സ്വാതന്ത്ര്യത്തിൽ മറ്റൊരാൾ എത്തിയാൽ പിന്നെ നമ്മളുടെ ജീവിതം കൊണ്ട് ഒരു ഗുണവും ഇല്ല. ഇന്നിപ്പോൾ ഞാൻ എവിടെ പോകുന്നു എന്നത് എന്റെ മാതാപിതാക്കളോട് പറഞ്ഞാൽ മതി. എന്നാൽ വിവാഹം കഴിഞ്ഞാൽ അതല്ലല്ലോ സ്ഥിതി. ഈ ഒരു കാരണം ഞാൻ വിവാഹത്തെ പേടിക്കുന്നതും. തനിക്കു ഇനിയും സത്യൻ അന്തിക്കാടിന്റെ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് അനുശ്രീ പറയുന്നു.

 

Continue Reading

Latest News

Trending