റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ 100 കോടി ബോക്സ്ഓഫീസിൽ കുതിയ്ക്കുകയാണ് പൊന്നിയിൻ സെൽവൻ 2 . ചിത്രം തിയേറ്ററിൽ മുന്നേറുമ്പോൾ ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ അനുഭവങ്ങൾ ഓരോന്നായി പങ്കുവെച്ച എത്തുകയാണ് പൊന്നിയിൻ സെൽവൻ താരങ്ങൾ . ഇപ്പോഴിതാ ചിത്രത്തിൽ വാനതി ആയി എത്തിയ ശോഭിത ധൂതിപാല പങ്കുവെച്ച ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത് .

ചിത്രത്തിലെ പൊന്നിയിൻ സെൽവൻ എന്നറിയപ്പെടുന്ന അരുൾമൊഴി വർമൻ ആയ ജയംരവി ഉറങ്ങുന്നതിന്റെ ചിത്രം ആണ് ശോഭിത പങ്കുവെച്ചിരിക്കുന്നത് . ഉറങ്ങിക്കൊണ്ട് കഠിനാധ്വാനം ചെയ്യുന്ന ജയംരവി എന്നൊരു അടിക്കുറിപ്പോടെയാണ് ശോഭിത തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് . ചിത്രത്തിന് താഴെ കമ്മന്റുമായി തൃഷയും എത്തിയിരുന്നു .

കഴിഞ്ഞ ദിവസം ഇതേപോലെതന്നെ ഐശ്വര്യ ലക്ഷ്മിയും ഒത്തുള്ള ഒരു വീഡിയോ ശോഭിത പങ്കുവെച്ചിരുന്നു .. ഈ ഒരു വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകുകയും ചെയ്തിരുന്നു . 38 കോടി രൂപയാണ് റിലീസ് ദിവസം തന്നെ പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ നിന്നും നേടിയത് . ഗംഭീര പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് . ചിത്രം ആദ്യ ഭാഗത്തേക്കാൾ കൂടുതൽ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത് .