Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പൂർണമായും ഭേദമായില്ല, എങ്കിലും വീട്ടിലേക്ക് കൊണ്ടുവന്നു, ഭാര്യക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് ജയചന്ദ്രൻ

നടൻ കുട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യക്ക് കുറച്ച് ദിവസം മുൻപാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്, ഈ വിവരം പങ്കുവെച്ച് താരം തന്നെ എത്തിയിരുന്നു,പ്രിയരേ, ദിവസങ്ങളായി കോവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്. പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല നമ്മളാണ് അവനെ ഭീകരനാക്കുന്നത് നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ! ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്.

ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ. പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി എന്നായിരുന്നു ജയചന്ദ്രൻ പറഞ്ഞത്, ഇപ്പോൾ തന്റെ ഭാര്യയെ വീട്ടിൽ  കൊണ്ടുവന്ന സന്തോഷം അറിയിക്കുകയാണ് താരം. പൂർണ്ണഭേദം ആയില്ലെങ്കിലും പത്നി വിശ്രമത്തിന് വീട്ടിലേക്ക്! ഒപ്പം നിൽക്കുന്നവർക്കും, മാധ്യമങ്ങൾക്കും, അകലങ്ങളിൽ ഇരുന്നു മനസ്സ് നൽകിയവർക്കും ഞങ്ങളുടെ ഹൃദയപൂർവ്വ നന്ദി. എല്ലാവരും ഒരുപാട് ശ്രദ്ധിക്കുക, എന്നാണ് ജയചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.സന്തോഷം തരുന്ന വാർത്തയെന്നും ദൈവത്തിന് നന്ദിയെന്നും കുറിച്ച് നിരവധിപേർ കുറിപ്പിന് താഴെ എത്തിയിട്ടുണ്ട്.

Advertisement. Scroll to continue reading.

You May Also Like

Advertisement