മിനി സ്‍ക്രീനിൽ ഒരു സമയം തിളങ്ങി നിന്ന നടൻ ആയിരുന്നു ജയകൃഷ്ണൻ. സീരിയലിൽ നിന്നുമാണ് താരം സിനിമയിൽ എത്തിയത്. ദൂരദർശനിലെ ഡോക്യൂമെന്ററികൾക്ക് സൗണ്ട് കൊടുത്തു കൊണ്ടാണ് നടൻ സീരിയൽ രംഗത്തെ എത്തിയത്. സിനിമയിൽ എത്താനുള്ള കാരണവും തന്റെ ശബ്ദം തന്നെയാണ് എന്ന് താരം പറയുന്നു. അതായിരിക്കും തനിക്കു ഒരുപാടു വേഷങ്ങൾ കിട്ടാനുള്ള കാരണവും എന്ന് ജയകൃഷ്ണൻ പറയുന്നു. കുറച്ച് ഡോക്യുമെന്ററികള്‍ക്ക് താന്‍ ശബ്ദം കൊടുത്തിട്ടുണ്ട്.

97 കാലഘട്ടത്തിലാണ് ദൂരദര്‍ശനില്‍ ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്തിരുന്നത്. അന്നൊക്കെ ഒരു ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്താല്‍ 750 രൂപ കിട്ടും. ചില ദിവസം രണ്ടും മൂന്നും ഡോക്യുമെന്ററി ഉണ്ടാകും.അന്നത്തെ ദിവസം അടിപൊളി ആയിരിക്കും .തന്നെ കൂടാതെ സിനിമ മോഹം തലക്കു പിടിചു കുറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു അവിടെ. അവർക്കൊന്നും കാര്യമായ വരുമാനം ഒന്നും കിട്ടുന്നില്ല. എന്നാൽ അവർ മിക്കപ്പോളും പട്ടിണിയിൽ ആയിരുന്നു.

തനിക്കു വർക്ക് ഉള്ള ദിവസങ്ങളിൽ ഞങ്ങൾക്കെല്ലാം വളരെ കുശാൽ ആയി ഭക്ഷണം കഴിക്കും. അന്നത്തെ കൂട്ടത്തിൽ അഭിനയത്തിലേക്ക് വന്നത് ഞാൻ മാത്രമേ ഉള്ളായിരുന്നു. കൂടാതെ മമ്മൂട്ടി നായകനായി എത്തിയ സി ബി ഐ 5 ൽ ജയകൃഷ്ണൻ അഭിനയിക്കുന്നത്. ജയകൃഷ്‌ണന്റെ അവസാനംറിലീസ് ആയ സിനിമ തത്വവിക അവലോകനം ആണ്.