ബേസിൽ ജോസഫും, ദർശന രാജേന്ദ്രനും  പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം  ‘ജയ ജയ ജയ ജയഹേ’ യുടെ ടീസർ  പുറത്തുവിട്ടു. വിപിൻ ദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വളരെ രസകരമായ കുടുംബകഥ  പറയുന്ന ചിത്രം കൂടിയാണ്  ഇത്. ചിയേർസ് എന്റർടൈൻമെന്റ്  നിർമിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത്  നാഷിദ് മുഹമ്മദ് ഫാമിയും  , വിപിൻ ദാസുമാണ്.

വളരെ രസകരമായ കഥ പറയുന്ന ഒരു സിനിമയാണ്  ഇത്. ജാനേ മൻ  എന്ന ചിത്രത്തിന് ശേഷം ചിയേഴ്‌ ഒരുക്കുന്ന അടുത്ത ചിത്രമാണ് ജയ ജയ ജയ ജയഹേ. ചിത്രത്തിൽ വലിയ   ഒരു   താരനിര തന്നെ  ഒരുങ്ങുന്നുണ്ട്   ആനന്ദ് മൻമഥൻ, അസീസ്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്,ചിത്രത്തിന്റെ വിതരണം നടത്തുന്നത്  ഐക്കൺ സിനിമാസ് ആണ്.  ദീപാവലി റിലീസായി ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി,ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.ഗാന രചന , വിനായക് ശശികുമാർ, ശബരീഷ് വർമ്മ , ജമൈമ. കല – ബാബു പിള്ള, ചമയം , സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം ,അശ്വതി ജയകുമാർ, നിർമ്മാണ നിർവഹണം , പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം , അനീവ് സുരേന്ദ്രൻ, ധനകാര്യം,എസ് ആർ കെ, വാർത്താ പ്രചരണം , വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.