Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പ്രദർശനം നിർത്തി വയ്ക്കണം;ജയിലറിനെതിരെ ഹർജി

രജനികാന്ത് നായകനായി പ്രദര്‍ശനത്തിയ ‘ജയിലറി’ന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സെൻസര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം. അമേരിക്കയിലും യുകെയിലും എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തില്‍ എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അഭിഭാഷകനായ എം എല്‍ രവിയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. ചിത്രത്തില്‍ ഹിംസാത്മകമായ രംഗങ്ങള്‍ ഉണ്ട്. അതിനാല്‍ ‘ജയിലറി’ന്റെ യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അമേരിക്കയിലും യുകെയിലും എ സർട്ടിഫിക്കേറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. കോടതി തീരുമാനം എടുക്കും വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്‍ക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. പരാതിയിൽ പറയുന്നത് പോലെ തന്നെ സിനിമയിൽ കൊടും വയലൻസ് ആണ് ചിത്രീകരിച്ചിരിക്കുന്നത്. തലയും ചെവിയുമൊക്കെ അറുത്തു മാറ്റുന്നതും ചുറ്റിക ഉപയോഗിച്ച് തള്ളി പൊളിക്കുന്നതുമെല്ലാം അതെ പാടി ചിത്രീകരിച്ചിരിക്കുകയാണ്.

ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാൽ തീരെ ചെറിയ കുട്ടികലുമായി വരെയാണ് സിനിമ കാണാൻ ആളുകൾ എത്തുന്നത് എന്നാണ്. . അതെ സമയമ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ‘ജയിലര്‍’ കാണാൻ രജനികാന്ത് ലക്‌നൗവില്‍ എത്തി. രജനികാന്ത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗി ആദിത്യനാഥിനൊപ്പം ജയിലർ കാണുന്ന വിവരം മാധ്യമപ്രവർത്തകരോടാണ് രജനികാന്ത് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ലക്‌നൗ വിമാനത്താവളത്തിൽവെച്ചാണ് രജനികാന്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.

Advertisement. Scroll to continue reading.

ചിത്രത്തിനെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും, എല്ലാം ഈശ്വരന്‍റെ അനുഗ്രഹമാണെന്നുമായിരുന്നു രജനികാന്ത് പറയുന്നത്. ചിത്രം പ്രദർശനത്തിനെത്തുന്നതിന് മുമ്പ് രജനികാന്ത് ഹിമാലയത്തിൽ പോയത് വലിയ വാർത്തയായിരുന്നു. റിലീസിന് തലേദിവസമാണ് രജനികാന്ത് ഹിമാലയത്തിലേക്ക് പോയത്.അതിനിടെ രജനികാന്ത് ചിത്രം ‘ജയിലര്‍’ കളക്ഷൻ 450 കോടി കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തിയതും വിജയത്തിന് നിര്‍ണായകമായി. തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ രജനികാന്ത് ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

നെല്‍സണിന്റെ വിജയ ചിത്രങ്ങളില്‍ ഇനി ആദ്യം ഓര്‍ക്കുക രജനികാന്ത് നായകനായി വേഷമിട്ട ‘ജയിലറാ’യിരിക്കും. ശിവകാര്‍ത്തികേയന്റെ ‘ഡോക്ടര്‍’ 100 കോടിയിലെത്തിച്ച സംവിധായകൻ നെല്‍സണ്‍ രജനികാന്തിന് ഇപ്പോള്‍ വമ്പൻ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ്. ചുരുക്കം പറഞ്ഞാൽ വിജയ് നായകനായ ‘ബീസ്റ്റി’ന്റെ വൻ പരാജയം ഇനി നെല്സണ് മറക്കാം . അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിലുളള ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ രജനികാന്ത് എത്തുന്ന  സിനിമയാണ് ജയിലര്‍. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.  രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വര്‍ഷമാകും...

Advertisement