കോളിവുഡിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് ജയിലര്‍. തമിഴ്നാടിന് പുറത്ത് കേരളമടക്കമുള്ള മാര്‍ക്കറ്റുകളിലും വിദേശത്തുമൊക്കെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട പേരും ജയിലറിലെ  ‘വർമൻ’ ആയിരുന്നു . ജയിലർ എന്ന രജനികാന്ത് ചിത്രത്തിൽ  വർമനായി എത്തി കസറിയത് വിനായകൻ ആണ്.  ചിത്രത്തിലെ പ്രധാന ഘടകവും വിനായകൻ തന്നെ ആയിരുന്നു. വർമനായുള്ള വിനായകന്റെ പെർഫോമൻസ് ഇന്ത്യയൊട്ടാകെ പ്രശംസിക്കപ്പെട്ടു. ഇപ്പോഴിതാ വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്ന് പറയുകയാണ് രജനികാന്ത്. വിജയാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഇന്നലെ ഒരു സക്സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്ത് വിനായകനെ പുകഴ്‍ത്തി രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാപ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.   കഥ കേൾക്കുമ്പോൾ തന്നെ വർമൻ എന്ന കഥാപാത്രം സെൻസേഷണൽ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. “ഷോലെയിലെ ​ഗബ്ബാൻ സിം​ഗ് പോലെ വർമൻ സെൻസേഷന്‍ ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. വിനായകൻ ഇന്നിവിടെ വന്നിട്ടില്ല. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. വളരെ മനോഹരമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നത്”, എന്നാണ് രജനികാന്ത് പറഞ്ഞത്. . ഭൂരിഭാഗം അണിയറക്കാരുടെയും അഭിനേതാക്കളുടെയും നിര്‍മ്മാതാവിന്‍റെയും പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ച രജനി ഏറ്റവുമധികം പ്രശംസിച്ചത് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെയും  വിനായകനെയും ആയിരുന്നു. റീ റെക്കോര്‍ഡിംഗിന് മുന്‍പ് കണ്ടപ്പോള്‍ ആവറേജിന് മുകളിലുള്ള ഒരു അനുഭവം മാത്രമായിരുന്നു തനിക്ക് ജയിലറെന്ന് രജനികാന്ത് പറഞ്ഞു. പിന്നീട് സംഭവിച്ച അനിരുദ്ധ് മാജിക്കിനെക്കുറിച്ചും അദ്ദേഹം വാചാലനായി.വിജയാഘോഷത്തിന്‍റെ ഭാഗമായി തനിക്കും സംവിധായകന്‍ നെല്‍സണും അനിരുദ്ധിനും കാറുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് കലാനിധി മാരന്‍റെ മനസിനെ പ്രശംസിച്ചുകൊണ്ടാണ് രജനി പ്രസംഗം ആരംഭിച്ചത്. “ഒരു പണക്കാരനായി എന്ന ഫീലിംഗ് എനിക്ക് ഇപ്പോഴാണ് വന്നത്. സത്യമായും പറഞ്ഞതാണ്. വിജയത്തിന്‍റെ സന്തോഷം എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം പങ്കുവച്ച കലാനിധി മാരന്‍  മറ്റെല്ലാ ഇന്‍ഡസ്ട്രികള്‍ക്കും മാതൃകയാണ്”എന്നും  രജനികാന്ത്  പറഞ്ഞു. പിന്നീടായിരുന്നു അനിരുദ്ധിന്‍റെ ചിത്രത്തിലെ വര്‍ക്കിനെക്കുറിച്ചുള്ള പരാമര്‍ശം.”നിങ്ങളോട് സത്യം പറയുകയാണെങ്കില്‍, റീ റെക്കോര്‍ഡിംഗിന് മുന്‍പ് എന്നെ സംബന്ധിച്ച് പടം ആവറേജിന് മുകളില്‍ എന്നേ ഉണ്ടായിരുന്നുള്ളൂ.അനിരുദ്ധ് രവിചന്ദര്‍ പടത്തെ കൊണ്ടുപോയത് ഞാന്‍ കണ്ടു. അവന്‍ എന്‍റെ മകനാണ്. എനിക്കും നെല്‍സണ്‍ എന്ന സുഹൃത്തിനും ഹിറ്റ് കൊടുക്കണമെന്നായിരുന്നു അവന്. ഒരു വധു വിവാഹാഭരണങ്ങള്‍ ധരിക്കുന്നതിന് മുന്‍പ് എങ്ങനെ ഉണ്ടാവും? അങ്ങനെ ഇരുന്ന ജയിലറെ അലങ്കാരത്തോടെ മുന്നിലേക്ക് വച്ചാല്‍ എങ്ങനെയിരിക്കും? അങ്ങനെയാണ് അനി ജയിലറെ മുന്നിലേക്ക് കൊണ്ടുവന്നത.  ർജനി പറഞ്ഞു.ഛായാ​ഗ്രാഹകന്‍, എഡിറ്റര്‍, അതിഥിവേഷങ്ങളിലെത്തിയ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങി എല്ലാവര്‍ക്കും നന്ദി പറഞ്ഞ രജനികാന്ത് ജയിലര്‍ വിജയം സൃഷ്ടിച്ച സമ്മര്‍ദ്ദത്തെക്കുറിച്ചും പറഞ്ഞു.  അഞ്ച് ദിവസം മാത്രമാണ് ജയിലറിന്‍റെ വിജയം നല്‍കിയ സന്തോഷം നിലനിന്നത് എന്നും പിന്നീട അങ്ങോട്ട്  അടുത്ത ചിത്രത്തെക്കുറിച്ചുള്ള ടെന്‍ഷനായിരുന്നു എന്നുംരാജ്ഞികണത് പറഞ്ഞു.കാരണം  ഇതുപോലെ ഒരു ഹിറ്റ് എങ്ങനെഎങ്ങനെ ഉണ്ടാകും എനതാലോചിച്ചായിരുന്നു ആ ടെൻഷൻ .