മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആയിരുന്നു ജഗതി ശ്രീകുമാർ. നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം പ്രേഷകരുടെ കാത്തിരുപ്പുകൾക്കു വിരാമം ഇട്ടുകൊണ്ട് തന്റെ അഭിനയ ജീവിതത്തിലേക്ക് വീണ്ടും എത്തുകയാണ്. മമ്മൂട്ടി നായകനായ സി ബി ഐ അഞ്ചാം ഭഗത്തിൽ ജോയിന്റ് ചെയ്യുകയാണ്. അദ്ദേഹത്തിന്റെ ഈ ഒരു തിരിച്ചു വരവ് സോഷ്യൽ മീഡിയയും ഒപ്പം ആരാധകരും ഒരു ആഘോഷം തന്നെ ആക്കിയിരുന്നു. ജഗതിക്ക് അപകടം നടന്ന ദിവസത്തെ കുറിച്ച് അത് കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചും മകൾ പാർവതി മനസ് തുറന്നു ഇരിക്കുകയാണ്.

പപ്പയ്ക്ക് അപകടം നടക്കുന്ന ആ ദിവസം എല്ലാം ദുശ്ശകുനം ആയിരുന്നു. പൂജാമുറിയ്ക്ക് യാതൊരു പ്രകോപനവുമില്ലാതെ തീ പിടിച്ചിരുന്നു. ആ ദിവസം ഇപ്പോഴും ഓര്‍മയുണ്ട്. പപ്പ വിളിച്ച് പറഞ്ഞിട്ട് താനും വീട്ടില്‍ എത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞിരുന്നത്.എന്നാൽ പപ്പയെ തിരിച്ചു വിളിക്കാൻ സാധിക്കില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലായിരുന്നു. ഡ്രൈവര്‍ അങ്കിളിനെ വിളിച്ചാണ് പപ്പ എവിടെ എത്തി എന്നൊക്കെ അറിയുന്നത്. അന്ന് പക്ഷെ വണ്ടി ഓടിച്ചത് പപ്പയുടെ ഡ്രൈവര്‍ ആയിരുന്നില്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്.


പപ്പ ഷൂട്ടിംഗ് കഴിഞ്ഞ് വളരെ അധികം ക്ഷീണിച്ചിരുന്നു. പിന്‍ സീറ്റില്‍ ഉറങ്ങുകയായിരുന്നു. സീറ്റ് ബെല്‍റ്റ് എല്ലാം ധരിച്ചിരുന്നു. പക്ഷെ എന്താണെന്ന് വച്ചാല്‍ ആ കാറില്‍ എയര്‍ ബലൂണ്‍ സംവിധാനം ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ ഉറങ്ങി പോയതാണെന്ന് പറയുന്നു.പപ്പയുടെ ഒരു സുഹൃത്താണ് ആദ്യം വിളിച്ചത്. അമ്പിളി ചേട്ടനെ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു. ഞങ്ങൾ തിരിച്ചു ചോദിച്ചു പപ്പക്ക്എന്തുപറ്റി അപ്പോളേക്കും കാൾ കട്ടായി പോയി. ഹോസ്പിറ്റലിൽ എത്തിയപ്പോൾ പപ്പക്ക് ഒരു ചെറിയ അപകടം ആണെന്നാണ് വിചാരിച്ചതു. എന്നാൽ പപ്പയെ കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. കണ്ണിന്റെ ഒരു പുരികം മാത്രമാണ് ചലന ശേഷിയുള്ളയിരുന്നു. അവിടുന്ന് ഇവിടം വരെ എത്തിയില്ലേ ഇനിയും പപ്പാ എഴുനേറ്റ് നടക്കും വിശ്വാസം ഉണ്ട് പാർവതി പറയുന്നു .