Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഉർവശി എന്റെ വഴികാട്ടി ഉർവശിയോടുള്ളത് മറക്കാനാവാത്ത കടപ്പാടെന്ന് ജഗദീഷ്

കവിതാ രഞ്ജിനിയെന്ന ഉർവശി .പ്രത്യേകിച്ച് ആമുഖമൊന്നുമില്ല ഉർവശിക്ക് , പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. മലയാള സിനിമയിൽ പകറാം വെക്കാൻ ആരുമില്ലാത്ത നടി. ഗൗരവമുള്ള വേഷമാകട്ടെ, ഹാസ്യവേഷമാകട്ടെ, റൊമാന്റിക് സീനാവട്ടെ എന്തായാലും അസാധ്യമായ തന്മയത്വത്തോടെ ചെയ്ത് ഫലിപ്പിക്കാൻ കെൽപ്പുള്ള നായികയാണ് അവർ. നെഗറ്റിസ് ഷെഡ് ഉള്ളത് കഥാപാത്രങ്ങളെ പോലും ഉർവശി അവിസ്മരണീയമാക്കി. ഉർവശിക്ക് പകരം ഉർവശി മാത്രം. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ ഉർവ്വശി അവതരിപ്പിച്ചു. നായികയായും സഹനടിയായും എല്ലാം ഒരുപോലെ തിളങ്ങി. അഭിനയ മികവ് കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള ഉർവ്വശി തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കാകെ പ്രിയപ്പെട്ട താരമാണ്.

Advertisement. Scroll to continue reading.

കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പമൂന്നും നോക്കാതെ സിനിമകൾ തിരഞ്ഞെടുക്കാറുള്ള ഉർവ്വശി, യുവതലമുറയ്ക്കും മാതൃകയാണ് . ഉർവ്വശിയുടെ അഭിനയമികവിനെ കുറിച്ചും പ്രൊഫഷനോടുള്ള പാഷനെക്കുറിച്ചുമൊക്കെ കുറിച്ചുമൊക്കെ മലയാള സിനിമയിലെ പ്രമുഖർ വാതോരാതെ സംസാരിച്ചിട്ടുണ്ട്.തന്റെ എക്കാലത്തെയും പ്രീയപ്പെട്ട നായിക ഉര്വശിയാണെന്നും ഉര്വശിയോടൊപ്പമുള്ള അഭിനയം കംഫോര്ട് ആണെന്നും ജയറാം പറഞ്ഞിരുന്നു. . ഇപ്പോഴിതാ, മലയാളികളുടെ പ്രീയപ്പെട്ട ജജദീഷും ഉര്വശിയെക്കുറിച്ചു പറയുന്നു. ഉർവ്വശി തന്റെ കരിയറിൽ വഴികാട്ടി ആയതെങ്ങനെയെന്ന് പറയുന്ന ജഗദീഷിന്റെ ഒരു വീഡിയോ വൈറലാവുകയാണ്. തനിക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നായിക ഉർവ്വശിയാണെന്നും അവരോട് കടപ്പാടുണ്ടെന്നും ജഗദീഷ് പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ ആഭിമുഖ്ത്തലാണ് ജഗദീഷ് ഉര്വശിയെക്കുറിച്ചു പറയുന്നത്.

താന്‍ സിനിമയില്‍ ഒന്ന് ശ്രദ്ധിക്കപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ ഉര്‍വശി വളരെ സീനിയറായിട്ടുള്ള നായികയാണ്. ഒട്ടേറെ സിനിമകളിലൂടെ അന്ന്ഉ ർവ്വശി തന്റെ നായിക പദവി ഉറപ്പിച്ചിരുന്നു’ ‘അങ്ങനെയുള്ള ഉര്‍വശി തന്നെപ്പോലെ തുടക്കക്കാരനായ ഒരാളോട് ഇടപഴകുമ്പോള്‍ കാണിക്കുന്ന സ്‌നേഹം വളരെ വലുതാണ് എന്നാണ് ജഗദീഷ് പറയുന്നത്. . വളരെ നല്ലൊരു സൗഹൃദമാണ് ഞങ്ങള്‍ക്കിടയില്‍ പിന്നീട് രൂപപ്പെട്ടതിന്നു . പിന്നീട്ക്കൊതനിക്കൊപ്പം ആറേഴ് സിനിമകളില്‍ ഉര്‍വശി നായികയായെത്തിഎന്ന് ജഗദീഷ് പറഞ്ഞു . തനിക്ക് വളരെ പ്രിയപ്പെട്ട ചിത്രങ്ങളാണ് അവയില്‍ പലതുമെന്നാണ് , ജഗദീഷ് പറയുന്നത്. ഭാര്യ ,സ്ത്രീധന,തിരുത്തൽ വാദി സിംവാലൻ മേനോൻ, കുടുംബവശേഷമൊക്കെ ജഗദീഷ് ഉർവശി കോമ്പിനേഷൻ സിനിമകൾ ആണ്.

Advertisement. Scroll to continue reading.

ജഗദീഷിന്റെ പഴയകാല സിനിമകളിലൊക്കെ കോമഡി റോളുകൾ ആയിരുന്ന്ന കൂടുതലെന്ന്‌ മുക്കെല്ലാവർക്കുമറിയാ. സിനിമയില്‍ കൊമേഡിയനായി മാത്രം നിലനില്‍ക്കാന്‍ ആഗ്രഹിച്ച തന്നെയീന് ജഗദീഷ് ആഗ്രഹിച്ചതും . പക്ഷെ അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ഉര്‍വശിയാണെന്നും ജഗദീഷ് പറയുന്നു. അഭിനയത്തില്‍ ഒരുപാട് പരിമിതികള്‍ തനിക്കു ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് താൻ . അതെല്ലാം തിരുത്തിത്തന്ന ഒരാളാണ് ഉർവ്വശി. ഒരു കൊമേഡിയന്‍ ആണെന്ന തന്റെ ധാരണ തിരുത്തുകയും ഒരു നല്ല നായകനാകാനും സാധിക്കുമെന്ന് മനസ്സിലാക്കിത്തന്നതും ഉർവശിയെണ്. അങ്ങനൊരു പിന്തുണ ലഭിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇന്നും ഒരു ഹാസ്യനടന്‍ മാത്രമായി മലയാള സിനിമയില്‍ നിന്നേനെ എന്നും ജഗദീഷ് പറയുന്നു.മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിൽക്കുകയായിരുന്നു അക്കാലത്ത് ഉർവ്വശി. മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനുമൊപ്പം നായികയായി അഭിനയിക്കുന്ന ഉർവ്വശി ജഗദീഷിനെ പോലെ ഒരു നടന്റെ നായികയാകാന്‍ താരുമാനിച്ചത് തന്നെ ഇഅന്ന്വ സിനിമാ ലോകത്തു വലിയ ചര്‍ച്ചാവിഷയമായി. സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച ഉർവ്വശി തന്റെ നായികയായി എത്തുമ്പോള്‍ അവര്‍ കരിയറില്‍ താഴേയ്ക്ക് പോകുമെന്ന് പലരും പറഞ്ഞു’, ‘എന്നാല്‍ അതിനൊന്നും ചെവികൊടുക്കാതെ ഉർവ്വശി നായികയായി. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. തന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഉർവ്വശിയെ ഒരുപാട് ആളുകള്‍ പരിഹസിച്ചിട്ടുണ്ട്. തനിക്ക് ഒരുപാട് കടപ്പാടുണ്ട് ഉര്വശിയോടെന്നും ജഗദീഷ് പറഞ്ഞു. കരിയറിനെ കുറിച്ചും ജഗദീഷ് അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സൂപ്പർ താരങ്ങളുടെത് പോലെ സൊ കാൾഡ് ആകാര ഭംഗിയില്ലാത്തതാണ് തനിക്ക് കൂടുതൽ സാധ്യത നൽകിയതെന്ന് ജഗദീഷ് അഭിപ്രായപ്പെട്ടു. സാധാരണ ഒരു സിനിമ ചെയ്തു തീരുന്നതിനേക്കാള്‍ മുൻപ് തന്റെ സിനിമകള്‍ പാക്കപ്പ് പറയുമായിരുന്നു. നാല്‍പ്പത് ദിവസം മിനിമം ഷൂട്ട് ചെയ്യേണ്ട ചിത്രങ്ങള്‍ വെറും 18 ദിവസം കൊണ്ട് തീര്‍ത്തിട്ടുണ്ട്. സിനിമയെ സംബന്ധിച്ചിടത്തോളം അത് വലിയ ലാഭമാണ്. അതുകൊണ്ടുതന്നെ വിജയിക്കാതെപോയ സിനിമകളും കരിയറിൽ ഉണ്ടായിട്ടുണ്ട് എന്നും ജഗദീഷ് പറഞ്ഞു .നല്ല സിനിമകള്‍ ലഭിക്കുന്നത് പോലും വലിയ ഭാഗ്യമായാണ് കാണുന്നത്. കാരണം അതെല്ലാം വളരെ അപ്രതീക്ഷിതമായി ലഭിച്ചവയാണ്. സ്ഥലത്തെ പ്രധാന പയ്യന്‍സ് പോലെയൊരു സിനിമ അക്കാലത്ത് തനിക്ക് ലഭിക്കാൻ കാരണം തെന്നെ ആ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് തന്നെപ്പോലെയുള്ള ഒരാളെ ആയതുകൊണ്ടാണെന്നും ജഗദീഷ് പറഞ്ഞു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ വന്ന് തെന്നിന്ത്യയിൽ ഒട്ടാകെ ഓളം സൃഷ്ടിക്കുകയും ഇപ്പോഴും കേന്ദ്ര കഥാപാത്രങ്ങൾ അടക്കം ചെയ്ത് ബി​ഗ് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ് ഉർവശി. ഉർവശിയോടും...

സിനിമ വാർത്തകൾ

അഭിനയമികവിൽ മാത്രമല്ല  അധ്യാപനവും അവതരണവും ഗായകനുമൊക്കെയായി തിളങ്ങിയ വ്യക്തിയാണ് ജഗദീഷ്. മാറിയ കാലത്തിനസരിച്  കഥാപാത്രങ്ങൾ കൊണ്ട് പുതുതലമുറയിൽ പോലും ശക്തമായി നിലനിൽക്കുന്ന അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. കൊമേഡിയൻ ആയി കരിയർ തുടങ്ങിയ ജഗദീഷ്...

സിനിമ വാർത്തകൾ

ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ റാണിക്ക്ല ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട  താരങ്ങളായ  ഉര്‍വശിയും  ഭാവനയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ വെച്ച് നടന്നു. സംവിധാനം ഇന്ദ്രജിത്ത് രമേശാണ്. ഒരു കോമഡി എന്റര്‍ടെയ്‍നറായിരിക്കും ചിത്രം.  അർജുൻ...

സിനിമ വാർത്തകൾ

എന്റെ ഉള്ളില്‍ ഒരു കലാകാരനുണ്ട് അത് ഇഷ്ടപ്പെടുന്ന ജനങ്ങളുമുണ്ട്. എന്നാണ് ശ്രീനിവാസൻ പറഞ്ഞിട്ടുള്ളത്. ആ കോണ്‍ഫിഡൻസിന്റെ വലിയ ആരാധികയാണ് ഞാൻ’, ഉര്‍വ്വശി വ്യകത്മാക്കി. ഒരു നായക നടന് ചില ഗുണങ്ങള്‍ വേണമെന്നൊക്കെ ആളുകള്‍...

Advertisement