അഭിനയമികവിൽ മാത്രമല്ല അധ്യാപനവും അവതരണവും ഗായകനുമൊക്കെയായി തിളങ്ങിയ വ്യക്തിയാണ് ജഗദീഷ്. മാറിയ കാലത്തിനസരിച് കഥാപാത്രങ്ങൾ കൊണ്ട് പുതുതലമുറയിൽ പോലും ശക്തമായി നിലനിൽക്കുന്ന അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. കൊമേഡിയൻ ആയി കരിയർ തുടങ്ങിയ ജഗദീഷ് പിന്നീട് ക്യാരക്ടർ വേഷങ്ങങ്ങളിലേക്ക് ചുവടുമാറ്റിയിരുന്നു. നാളുകള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. വില്ലന്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ജഗദീഷ് മുൻപും ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായി തനിക്ക് ലഭിച്ച ഒരു വില്ലൻ വേഷത്തെ കുറിച്ചും അത് ചെയ്യാൻ തനിക്ക് ഉണ്ടായിരുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും ജഗദീഷ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ആ വേഷം ചെയ്യാൻ ഭാര്യ രമയും മക്കളും തന്ന പിന്തുണയേകുറിച്ചും ജഗദീഷ് പറയുന്നുണ്ട്. ലീല സിനിമയെക്കുറിച്ചാണത് . ലീല സിനിമയിലെ കഥാപാത്രം തനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒന്നല്ല. സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛനാണ് ലീലയിലെ കഥാപാത്രം . അതൊരു വലിയ ചലഞ്ച് ആയിരുന്നു.
അത്രത്തോളം ആത്മസംഘർഷവും ഉണ്ടായിരുന്നു. അത് എങ്ങിനെ സിനിമയിൽ തന്നെ പോലെ ഒരു ആക്ടർ ചെയ്യുമെന്ന സംശയം ആയിരുന്നു തനിക്ക് കൂടുതലുമുണ്ടായിരുന്നത് എന്നാണു ജഗദീഷ് പറയുന്നത് . തനിക്ക് ഒരുപാട് കൺഫ്യൂഷൻ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് ഇക്കാര്യം ആദ്യം ഭാര്യ രമയോടും കുട്ടികളോടും ആണ് പറഞ്ഞത് എന്നും ജഗദിഷ് പറഞ്ഞു. പക്ഷെ ഭാര്യയും കുട്ടികളും പറഞ്ഞത് ധൈര്യമായി ചെയ്തോളു, അതൊരു കഥാപത്രമല്ലേ മാത്രമല്ല നമ്മുടെ സമൂഹത്തിൽ അങ്ങിനെയുള്ള അച്ഛന്മാരും ഉണ്ട് എന്നാണ് . കഥാപാത്രത്തെ ആ രീതിയിൽ എടുത്ത് ചെയ്ത മതി എന്ന കോൺഫിഡൻസ് തനിക്ക് തന്നത് ഭാര്യ രമയാണ് എന്നും ആ കോൺഫിഡൻസിൽ ആണ് അത് ചെയ്തത് എന്നും ജഗദിഷ് പറഞ്ഞു . ഹരികൃഷ്ണൻസ് എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും ജഗദിഷ് പറയുന്നുണ്ട്. ഹരികൃഷ്ണനസിൽ ഒരു വക്കീലായി സ്‌പെഷ്യൽ അപ്പിയറൻസ് ആണ് ജഗദിഷിന്റേത് . ശ്യാമിലിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്ത് ഹറാസ് ചെയ്യുന്ന ഒരു കഥാപാത്രം ആയിരുന്നു അത് . ആ കഥാപാത്രവും യഥാർത്ഥത്തിൽ ചെയ്യുമ്പോൾ ബാക്കിയുള്ള പലർക്കും വിഷമം തോന്നുന്ന ഒന്നായിരുന്നു.
യ ജഗദീഷ് കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ്. അഭിനയത്തിന് പുറമെ എഴുത്തിലും സംവിധാനത്തിലുമെല്ലാം ജഗദീഷ് കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് നല്ലൊരു അധ്യാപകനും കൂടിയാണ് അദ്ദേഹം. ഇടയ്ക്ക് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു.കോമഡി വേഷങ്ങളിലൂടെയാണ് ജഗദീഷ് കരിയർ ആരംഭിക്കുന്നതും താരമാകുന്നതും. പിന്നീട് നായകനായും വില്ലനായുമെല്ലാം അദ്ദേഹം തിളങ്ങി. ഇടക്കാലത്ത് സിനിമകളിൽ നിന്നും വിട്ടുനിന്ന ജഗദീഷ് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ശക്തമായ ക്യാരക്ടർ വേഷങ്ങളിലൂടെയാണ് നടൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. വില്ലൻ വേഷങ്ങളും നടൻ സ്വീകരിക്കുന്നുണ്ട്.
ജഗദീഷ് പ്രധാന വേഷത്തിലെത്തുന്ന ഫലിമി ഇന്ന് തീയറ്ററുകളിൽ എത്തിയിട്ടുണ്ട്. ജയ ജയ ജയ ജയ ഹേയ്‍ക്ക് ശേഷം ചിയേഴ്‍സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്‍മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിര്‍മിക്കുന്ന ചിത്രമാണ് ‘ഫാലിമി’. ജഗദീഷും മകനും അച്ഛനും മകനുമായി അഭിനയിക്കുന്ന ചിത്രത്തിൽ ജഗദീഷിന്റെ ഭാര്യ വേഷത്തിലാണ് മഞ്ജു പിള്ള എത്തുന്നത്. ഗരുഡനാണ് ഇതിനു മൂന്ന് റിലീസ് ചെയ്ത സിനിമ. നേര്, എബ്രഹാം ഓസ്‌ലേര , ബസൂക തുടങ്ങി പ്രതീക്ഷ ഉണര്തുബ്ബ നിരവധി ചിത്രങ്ങലാണ് ജഗദീഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
