തെന്നിന്ത്യൻ സൂപർ സ്റ്റാർ ആണ് അജിത് കുമാർ. എത്ര പ്രശസ്തിയുടെ ഉയർച്ചയിൽ നിന്നാലും ഒരു മനുഷ്യൻ എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് നടൻ അജിത്കുമാർ എന്ന് നടിയും, അവതാരകയുമായ പേളി മാണി പറയുന്നു. ഇപ്പോൾ അജിത്തിന്റെ വലി മൈ ചിത്രത്തിൽ അഭിനയിച്ചതിന് കുറിച്ചും മറ്റു വിശേഷങ്ങളെ കുറിച്ചുമാണ് പേളിമാണി പറയുന്നത്. ഈ ചിത്രത്തിൽ അഭിനയിച്ചത് വളരെ വലിയ ഒരു അനുഭവം ആയിരുന്നു എന്നും താരം പറയുന്നു.കൂടതെ അജിത് എന്നനടന്റെ വലിയ ഒരു ആരാധിക കൂടിയാണ് താൻ എന്നും പേളി മാണി പറയുന്നു.

എത്ര വലിയ ഒരു സൂപ്പർസ്റ്റാർ ആണെങ്കിലും അദ്ദേഹം ഒരു ഉത്തമ മനുഷ്യൻ ആണെന്നു തെളിയിച്ചിരിക്കുക്കയാണ് അദ്ദേഹം എന്ന് പേളി മാണി പറയുന്നു. ചെയ്യുമ്പോള്‍ തെറ്റിയാലും അദ്ദേഹം നമ്മളെ സമാധാനിപ്പിച്ച് കൂളാക്കാനേ നോക്കുകയുള്ളൂ. സ്ത്രീകളോട് വളരെ അധികം ബഹുമാനം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ആദ്യ ദിവസം അദ്ദേഹം വരുമ്പോള്‍ എന്ത് സംസാരിക്കും എന്ന് പോലും അറിയില്ലായിരുന്നു.എന്നാല്‍ അദ്ദേഹം സെറ്റിലെത്തിയ ഉടന്‍ എല്ലാവരുടേയും അടുത്ത് വന്ന് സംസാരിച്ച് പരിചയപ്പെട്ടു. ഷൂട്ടിംഗ് തീര്‍ന്ന് പോകാനായപ്പോള്‍ തന്റെ പപ്പ വന്നിരുന്നു. പപ്പയെ അജിത്ത് സാറിന് ഒന്ന് പരിചയപ്പെടുത്തണമെന്ന് താന്‍ കരുതിയിരുന്നു. രണ്ടു മിനിറ്റ് സംസാരമാണ് താന്‍ പ്രതീക്ഷിച്ചത്.

എന്നാൽ തന്റെ പ്രതീക്ഷകൾ തെറ്റി . അദ്ദേഹം എന്റെ പപ്പയെയും കൊണ്ട് കാരവാനില്‍ പോയി. ഒരുപാട് കാര്യങ്ങൾ ഞങ്ങൾ അവിടെ സംസാരിക്കുകയും , കോഫി കുടിക്കുകയും ചെയ്യ്തു. അദ്ദേഹം മറ്റുള്ള മനുഷ്യർക്ക് നൽകുന്ന പ്രധാന്യം എന്താണെന്ന് തനിക്കു മനസിലാകുകയും ചെയ്യ്തുഎന്ന് പേളിമാണി പറയുന്നു.