മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മിയ ജോർജ്. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തി വലിയ താരമായി മാറിയ ചുരുക്കം നടിമാരിൽ ഒരാളാണ് മിയ. അൽഫോൺസാമ്മ അടക്കമുള്ള ശ്രദ്ധേയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മിയ 2010ൽ പുറത്തിറങ്ങിയ ഒരു സ്‌മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി നല്ല വേഷങ്ങൾ ചെയ്ത് മിയ മലയാള സിനിമയിൽ സജീവമാവുകയായിരുന്നു.വിവാഹശേഷം നടിമാർ സിനിമ ഉപേക്ഷിക്കുന്ന പൊതുവിലുള്ള ട്രെൻഡിൽ നിന്ന് മാറി നടന്ന നടി കൂടിയാണ് മിയ. വിവാഹശേഷവും ഗർഭകാലത്തും പ്രവാസവനന്തരവും മിയ സിനിമയിൽ സജീവമായി തുടരുകയാണ്. മകൻ ലൂക്ക ജനിച്ച് ആറ് മാസം കഴിയുന്നതിന് മുന്നേ മിയ സിനിമയിൽ സജീവമാവുകയുണ്ടായി. ഇപ്പോഴിതാ ഒരു റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിൽ ഇപ്പോഴും സജീവമായി തുടരാൻ കുടുംബവും ഭർത്താവ് അശ്വിനും നൽകുന്ന പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് മിയ.ജോലിയും കുടുംബവും ഒരേ സമയം മാനേജ് ചെയ്യാൻ കഴിയുന്നത് സ്ത്രീകളുടെ മിടുക്കാണ്. എനിക്ക് ഡെലിവറിക്ക് ശേഷവും ജോലി ചെയ്യാൻ സാധിക്കുന്നത് കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ്. എന്റെ കുഞ്ഞിനെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏല്പിച്ചിട്ടാണ് ഞാൻ ജോലിക്ക് പോകുന്നത്. എന്റെ വീട്ടിൽ മമ്മിയെ എലിപ്പിച്ചിട്ടും ഭർത്താവിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളെ എലിപ്പിച്ചും എനിക്ക് പോകാൻ കഴിയും. മോൻ രണ്ടിടത്തും നിൽക്കും. അവൻ ഹാപ്പിയുമാണ്. അതുകൊണ്ടാണ് മനസമാധാനത്തോടെ എനിക്ക് ഷൂട്ടിന് പോകാൻ സാധിക്കുന്നത്. എല്ലാവർക്കും അങ്ങനെയൊരു സാഹചര്യം ഉണ്ടായിക്കൊള്ളണം എന്നില്ല. ദൈവം സഹായിച്ച് എനിക്ക് അങ്ങനെയൊരു പിന്തുണ കിട്ടുന്നത് കൊണ്ട് മുന്നോട്ട് പോകുന്നു’, മിയ പറയുന്നു. പ്രസവശേഷം ശരീരത്തിനുണ്ടായ മാറ്റങ്ങളെ താൻ കാര്യമായി എടുത്തിരുന്നില്ലെന്നും എന്നാൽ വണ്ണം വെച്ചല്ലോ എന്ന ചോദ്യങ്ങളുമായി ഒരുപാട് പേർ എത്തിയിരുന്നെന്നും മിയ പറഞ്ഞു. ‘ഞാൻ ഏകദേശം പത്ത് കിലോ കൂടിയിരുന്നു. സ്റ്റാർ മാജിക്കിലാണ് പ്രസവം കഴിഞ്ഞ് ഞാൻ ആദ്യമായി പങ്കെടുക്കുന്നത്. ഞാൻ വണ്ണം വെച്ചല്ലോ, പത്ത് കിലോ കൂടിയല്ലോ എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. പ്രസവം കഴിഞ്ഞാൽ വണ്ണം വയ്ക്കുമെന്ന് എനിക്ക് അറിയുന്ന കാര്യമായിരുന്നു. അതിനുശേഷം പലരും വന്ന് വണ്ണം വെച്ചു എന്നൊക്കെ പറഞ്ഞു. എന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു. എന്നാൽ പ്രസവം കഴിഞ്ഞാൽ വണ്ണം വെക്കുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിനെ ഇത്രയും വലിയ സംഭവമായി ഇവർ പറയുന്നത് എന്തിനാണ് എന്ന ചിന്തയാണ് എനിക്ക് വന്നത്. ആ കാര്യത്തിൽ ആളുകൾക്ക് കുറച്ചു കൂടെ ബോധവത്കരണം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നുണ്ട്. ഇത് ചോദിച്ചത് കൂടുതൽ സ്ത്രീകളാണ്. അതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല എന്നും മിയ പറഞ്ഞു. ഭർത്താവ് നൽകുന്ന പിന്തുണയെ കുറിച്ചും മിയ വാചാലയായി. ‘എനിക്ക് ജീവിതത്തിൽ ലഭിച്ചതെല്ലാം ബോണസായാണ് ഞാൻ കാണുന്നത്. എല്ലാം ഒരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്. അതിൽ ഏറ്റവും വലുതാണ് എന്റെ ഭർത്താവ്. എന്റെ അറേഞ്ചഡ് വിവാഹം ആയിരുന്നു.
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മിയ ജോർജ്. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തി വലിയ താരമായി മാറിയ ചുരുക്കം നടിമാരിൽ ഒരാളാണ് മിയ. അൽഫോൺസാമ്മ അടക്കമുള്ള ശ്രദ്ധേയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മിയ 2010ൽ പുറത്തിറങ്ങിയ ഒരു സ്‌മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി നല്ല വേഷങ്ങൾ ചെയ്ത് മിയ മലയാള സിനിമയിൽ സജീവമാവുകയായിരുന്നു.വിവാഹശേഷം നടിമാർ സിനിമ ഉപേക്ഷിക്കുന്ന പൊതുവിലുള്ള ട്രെൻഡിൽ നിന്ന് മാറി നടന്ന നടി കൂടിയാണ് മിയ. വിവാഹശേഷവും ഗർഭകാലത്തും പ്രവാസവനന്തരവും മിയ സിനിമയിൽ സജീവമായി തുടരുകയാണ്. മകൻ ലൂക്ക ജനിച്ച് ആറ് മാസം കഴിയുന്നതിന് മുന്നേ മിയ സിനിമയിൽ സജീവമാവുകയുണ്ടായി. ഇപ്പോഴിതാ ഒരു റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിൽ ഇപ്പോഴും സജീവമായി തുടരാൻ കുടുംബവും ഭർത്താവ് അശ്വിനും നൽകുന്ന പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് മിയ.ജോലിയും കുടുംബവും ഒരേ സമയം മാനേജ് ചെയ്യാൻ കഴിയുന്നത് സ്ത്രീകളുടെ മിടുക്കാണ്. എനിക്ക് ഡെലിവറിക്ക് ശേഷവും ജോലി ചെയ്യാൻ സാധിക്കുന്നത് കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ്. എന്റെ കുഞ്ഞിനെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏല്പിച്ചിട്ടാണ് ഞാൻ ജോലിക്ക് പോകുന്നത്. എന്റെ വീട്ടിൽ മമ്മിയെ എലിപ്പിച്ചിട്ടും ഭർത്താവിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളെ എലിപ്പിച്ചും എനിക്ക് പോകാൻ കഴിയും. മോൻ രണ്ടിടത്തും നിൽക്കും. അവൻ ഹാപ്പിയുമാണ്. അതുകൊണ്ടാണ് മനസമാധാനത്തോടെ എനിക്ക് ഷൂട്ടിന് പോകാൻ സാധിക്കുന്നത്. എല്ലാവർക്കും അങ്ങനെയൊരു സാഹചര്യം ഉണ്ടായിക്കൊള്ളണം എന്നില്ല. ദൈവം സഹായിച്ച് എനിക്ക് അങ്ങനെയൊരു പിന്തുണ കിട്ടുന്നത് കൊണ്ട് മുന്നോട്ട് പോകുന്നു’, മിയ പറയുന്നു. പ്രസവശേഷം ശരീരത്തിനുണ്ടായ മാറ്റങ്ങളെ താൻ കാര്യമായി എടുത്തിരുന്നില്ലെന്നും എന്നാൽ വണ്ണം വെച്ചല്ലോ എന്ന ചോദ്യങ്ങളുമായി ഒരുപാട് പേർ എത്തിയിരുന്നെന്നും മിയ പറഞ്ഞു. ‘ഞാൻ ഏകദേശം പത്ത് കിലോ കൂടിയിരുന്നു. സ്റ്റാർ മാജിക്കിലാണ് പ്രസവം കഴിഞ്ഞ് ഞാൻ ആദ്യമായി പങ്കെടുക്കുന്നത്. ഞാൻ വണ്ണം വെച്ചല്ലോ, പത്ത് കിലോ കൂടിയല്ലോ എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. പ്രസവം കഴിഞ്ഞാൽ വണ്ണം വയ്ക്കുമെന്ന് എനിക്ക് അറിയുന്ന കാര്യമായിരുന്നു. അതിനുശേഷം പലരും വന്ന് വണ്ണം വെച്ചു എന്നൊക്കെ പറഞ്ഞു. എന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു. എന്നാൽ പ്രസവം കഴിഞ്ഞാൽ വണ്ണം വെക്കുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിനെ ഇത്രയും വലിയ സംഭവമായി ഇവർ പറയുന്നത് എന്തിനാണ് എന്ന ചിന്തയാണ് എനിക്ക് വന്നത്. ആ കാര്യത്തിൽ ആളുകൾക്ക് കുറച്ചു കൂടെ ബോധവത്കരണം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നുണ്ട്. ഇത് ചോദിച്ചത് കൂടുതൽ സ്ത്രീകളാണ്. അതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല എന്നും മിയ പറഞ്ഞു. ഭർത്താവ് നൽകുന്ന പിന്തുണയെ കുറിച്ചും മിയ വാചാലയായി. ‘എനിക്ക് ജീവിതത്തിൽ ലഭിച്ചതെല്ലാം ബോണസായാണ് ഞാൻ കാണുന്നത്. എല്ലാം ഒരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്. അതിൽ ഏറ്റവും വലുതാണ് എന്റെ ഭർത്താവ്. എന്റെ അറേഞ്ചഡ് വിവാഹം ആയിരുന്നു. പെണ്ണ് കാണാൻ വന്ന സമയത്ത് ഞാൻ ആദ്യം തന്നെ ഉറപ്പാക്കിയത്, എന്റെ കരിയറുമായി മുന്നോട്ട് പോകുന്നതിൽ പുള്ളിക്ക് എതിർപ്പ് ഇല്ലെന്നതാണ്’, ‘എനിക്ക് അഭിനയം തുടരാനാണ് ആഗ്രഹം. എന്താണ് അതിനോടുള്ള അഭിപ്രായമെന്ന് നേരിട്ട് ചോദിച്ചിരുന്നു. ഇയാൾ വർഷങ്ങളായി തുടരുന്ന ജോലിയല്ലേ അത് തുടരുന്നതിൽ എന്താണ് പ്രശ്നമെന്ന് എന്നോട് തിരിച്ചു ചോദിക്കുകയായിരുന്നു. പത്തിൽ അഞ്ച് മാർക്ക് ഞാൻ അപ്പോൾ തന്നെ ഇട്ടു. എന്റെ ഒരു പ്രധാന ടെൻഷൻ അതോടെ മാറി’, ‘എനിക്ക് ആകെ കൂടി അറിയുന്ന ജോലിയാണ്, ഇഷ്ടത്തോടെ ചെയ്യുന്ന കാര്യമാണ്. അത് വിലക്കുന്ന ഒരാളാണെങ്കിൽ എന്നെ തന്നെ എവിടെയെങ്കിലും പൂട്ടിയിടുന്ന പോലെയാകും. ആൾക്ക് അതിൽ പ്രശ്നമില്ലെന്ന് ഉറപ്പാക്കിയാണ് ബാക്കി സംസാരത്തിലേക്ക് പോയത്. വിവാഹശേഷം എല്ലാ കാര്യത്തിലും എനിക്കൊപ്പമുണ്ട്. ഷൂട്ടിന് കൊണ്ടുപോകുകയൊക്കെ ചെയ്യും’, മിയ പറഞ്ഞു. അതേസമയം മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് മിയ ഇപ്പോൾ. മലയാളത്തിൽ പ്രണയവിലാസം എന്ന സിനിമയിലാണ് മിയ അവസാനമായി അഭിനയിച്ചത്. തൃഷ നായികയായ ദി റോഡ് ആണ് മിയയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
പെണ്ണ് കാണാൻ വന്ന സമയത്ത് ഞാൻ ആദ്യം തന്നെ ഉറപ്പാക്കിയത്, എന്റെ കരിയറുമായി മുന്നോട്ട് പോകുന്നതിൽ പുള്ളിക്ക് എതിർപ്പ് ഇല്ലെന്നതാണ്’, ‘എനിക്ക് അഭിനയം തുടരാനാണ് ആഗ്രഹം. എന്താണ് അതിനോടുള്ള അഭിപ്രായമെന്ന് നേരിട്ട് ചോദിച്ചിരുന്നു. ഇയാൾ വർഷങ്ങളായി തുടരുന്ന ജോലിയല്ലേ അത് തുടരുന്നതിൽ എന്താണ് പ്രശ്നമെന്ന് എന്നോട് തിരിച്ചു ചോദിക്കുകയായിരുന്നു. പത്തിൽ അഞ്ച് മാർക്ക് ഞാൻ അപ്പോൾ തന്നെ ഇട്ടു. എന്റെ ഒരു പ്രധാന ടെൻഷൻ അതോടെ മാറി’, ‘എനിക്ക് ആകെ കൂടി അറിയുന്ന ജോലിയാണ്, ഇഷ്ടത്തോടെ ചെയ്യുന്ന കാര്യമാണ്. അത് വിലക്കുന്ന ഒരാളാണെങ്കിൽ എന്നെ തന്നെ എവിടെയെങ്കിലും പൂട്ടിയിടുന്ന പോലെയാകും. ആൾക്ക് അതിൽ പ്രശ്നമില്ലെന്ന് ഉറപ്പാക്കിയാണ് ബാക്കി സംസാരത്തിലേക്ക് പോയത്. വിവാഹശേഷം എല്ലാ കാര്യത്തിലും എനിക്കൊപ്പമുണ്ട്. ഷൂട്ടിന് കൊണ്ടുപോകുകയൊക്കെ ചെയ്യും’, മിയ പറഞ്ഞു. അതേസമയം മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് മിയ ഇപ്പോൾ. മലയാളത്തിൽ പ്രണയവിലാസം എന്ന സിനിമയിലാണ് മിയ അവസാനമായി അഭിനയിച്ചത്. തൃഷ നായികയായ ദി റോഡ് ആണ് മിയയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.