“ഏറെ കാലത്തിനു ശേഷം തീയറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത ഒരു ചിത്രം തന്നെയാണ് രോമാഞ്ചം.”ഇതിനകം തന്നെ രോമാഞ്ചവും അതിലെ കഥാപാത്രങ്ങളും മലയാളി മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു.രോമാഞ്ചം ആഴ്ചകൾക്കു ശേഷവും തീയറ്ററുകളിൽ നിറഞ്ഞു ഓടിക്കൊണ്ടിരിക്കുകയാണ്.

ജോൺപോൾ ജോർജ്  പ്രൊഡക്ഷൻസ്,ഗപ്പി സിനിമാസ്,ഗുഡ്വിൽ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ജോൺ പോൾ,ഗിരീഷ് ഗംഗാധരൻ,ജോബി ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.എന്നാൽ ഇപ്പോൾ  രോമാഞ്ചം  ടീം ജീവിതത്തിൽ തന്നെ  പുതിയ ഒരു ആവിഷ്കാരം നടത്തിയിരിക്കുകയാണ്. സുഹൃത്തിന്റെ കല്യാണത്തിന് നല്ലതുപോലെ പൊതിഞ്ഞു കെട്ടി ക്ലോസറ്റ് സമ്മാനമായി നൽകിയത് പോലെ,ചിത്രത്തിലെ അണിയറ പ്രവർത്തകരിൽ ഒരാളായ അനസിന്റെ  വീടിൻ്റെ പാലുകാച്ചൽ ചടങ്ങിൽ തമാശ രൂപേണ ക്ലോസറ്റ് പൊതിഞ്ഞു ഗിഫ്റ്റ് ആയി കൊടുത്തിരിക്കുകയാണ് രോമാഞ്ചം ടീം.

എന്നാൽ ഈ ഒരു വീഡിയോ കണ്ട ഉടനെ പ്രേക്ഷകർ എല്ലാരും തന്നെ അമ്പരപ്പിൽ ആണ്.സിനിമയിലെ പോലെ ആരും ജീവിതത്തിൽ ആവിഷ്കരിച്ചടില്ല എന്നാണ് പ്രേഷകരുടെ അഭിപ്രായം.രോമാഞ്ചം എന്ന സിനിമയെ മാത്രം അല്ല അതിലെ കഥാപാത്രങ്ങളും മലയാളി മനസ്സുകളിൽ ഇടംപിടിച്ചു എന്നുള്ളത് ഈ വീഡിയോയുടെ പ്രേഷകരുടെ അഭിപ്രായം കേട്ടാൽ തന്നെ മനസിലാകും.