കണ്ണൂരുകാരി സുഷ ശിവദാസ് 15 വർഷങ്ങൾക്കുശേഷം തന്റെ വിവാഹദിനം റിക്രിയേറ്റ് ചെയ്ത് ചിത്രങ്ങൾ പങ്കുവച്ച് ഞട്ടിക്കുകയാണ്പരസ്യത്തിലെ സന്തൂർ മമ്മിയെ നേരിട്ട് കണ്ടതുപോലെ തോന്നും ചിത്രങ്ങൾ കണ്ടാൽ വിവാഹദിനത്തിൽ അണിഞ്ഞ സാരിയിൽ നവവധുവായി അണിഞ്ഞൊരുങ്ങി ഭർത്താവിനും മക്കൾക്കുമൊപ്പമാണ് സുഷ ചിത്രങ്ങൾ പക‌ർത്തിയത്.

ഗ്ളാസിലെ നുരയും പ്ളേറ്റിലെ കറിയും (ജി എൻ പി സി) എന്ന ഫേസ്ബുക്ക് പേജിൽ സുഷ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.കണ്ണൂർ മയ്യിൽ സ്വദേശിയാണ് സുഷ ബി കോം ബിരുദധാരിയായ സുഷ മികച്ചൊരു ചിത്രകാരി കൂടിയാണ്.22ാം വയസിൽ 2008ലായിരുന്നു സുഷയുടെ വിവാഹം.ഫോട്ടോഷൂട്ട് ഇഷ്‌ടപ്പെടുന്ന സുഷ 15 വർഷം മുൻപ് അണിഞ്ഞൊരുങ്ങിയതുപോലെ ഒരുങ്ങാൻ ആഗ്രഹിച്ചപ്പോൾ ഭർത്താവും മക്കളും ഒപ്പം നിന്നു.

സുഹൃത്തായ ബ്യൂട്ടീഷൻ അനുപമയാണ് സുഷയെ ഒരുക്കിയത്.ചിത്രങ്ങൾ പകർത്തിയത് ഫോട്ടാഗ്രഫറായ സുഹൃത്ത് സായ് മധുക്കോത്ത്പതിവായി ജിമ്മിൽ പോകുന്നതും ഡയറ്റ് നോക്കുന്നതുമാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് സുഷ പറയുന്നത്.സൗന്ദര്യവർദ്ധക വസ്തുക്കളൊന്നും ഉപയോഗിക്കാറില്ലെന്നും എന്നാൽ സുഹൃത്തുക്കൾ സന്തൂർ മമ്മിയെന്ന് വിളിക്കാറുണ്ടെന്നും സുഷ വെളിപ്പെടുത്തി.