രാജമൗലി സംവിധാനം ചെയ്ത് ആർ ആർ ആർ എന്ന ചിത്രം റിലീസ് ചെയ്യ്തിരിക്കുകുയാണ്. ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ത്രില്ലർ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ അദ്ദേഹം തനിക്കു ജീവിതത്തിൽ ഇഷ്ട്ടപെട്ട മോഹൻലാൽ ചിത്രത്തെ കുറിച്ച് തുറന്നു പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ ഏതാണ് എന്ന ഇന്റര്‍വ്യൂവറിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് രാജമൗലി.

സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത് ദൃശ്യം മികച്ച മൂവിയാണെന്നും അത് താൻ കണ്ടപ്പോൾ തനിക്കു ആ സിനിമ സംവിധാനം ചെയ്യണം എന്ന് തോന്നിപോയി എന്ന് അദ്ദേഹം പറയുന്നു. ദൃശ്യം ഒന്നാം ഭാഗവും ദൃശ്യം രണ്ടാം ഭാഗവും ഒന്നിന് ഒന്ന് മികച്ച ചിത്രങ്ങൾ ആയിരുന്നു ചിത്രം കണ്ടപ്പോൾ തന്നെ ഒരുപാടു ആഗ്രഹം തോന്നി തനിക്ക് ആ സിനിമ സംവിധാനം ചെയ്യാൻ രാജമൗലി പറയുന്നു,

എനിക്ക് ഭയങ്കര ഇഷ്ടമായി ആ സിനിമ. പ്രത്യേകിച്ചും അതിന്റെ എഴുത്ത് ശരിക്കും ബ്രില്ല്യന്റായിരുന്നു. ഒന്നാം ഭാഗം തന്നെ ഗ്രേറ്റ് ആയിരുന്നു. രണ്ടാം ഭാഗം അതിനേക്കാള്‍ ത്രില്ലിങ്ങും.ഇന്റലിജന്‍സും ഇമോഷന്‍സും സിംപ്ലിസിറ്റിയും ആ സിനിമയില്‍ കണ്ടത് ഗ്രേറ്റ് ആയിരുന്നു,ദൃശ്യം രാജമൗലി പറഞ്ഞു.