Connect with us

Hi, what are you looking for?

കേരള വാർത്തകൾ

ക്യാമറകളെ പറ്റിച്ച്‌ പായുന്ന വാഹനങ്ങളെ പിടിക്കാൻ വരുന്നു ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍

അതാത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇ-ചലാനും നോട്ടീസും അയക്കുക.മോട്ടോർ വാഹന വകുപ്പിനെ അങ്ങനെ പെട്ടെന്നൊന്നും ആർക്കും പറ്റിക്കാൻ ആകില്ല. നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച്‌ പായുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ തയ്യാറായിരിക്കുകയാണ്. നിലവില്‍ ഇത്തരത്തില്‍ നാല് വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ‘സേഫ് കേരള’ പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച വാഹനങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഓടിത്തുടങ്ങിയിരിക്കുന്നത്. നിര്‍മിത ബുദ്ധിയുള്ള ക്യാമറകള്‍ എങ്ങനെയാണോ പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് അതേ മാതൃകയിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും പിഴ ഈടാക്കുന്നത്.

Advertisement. Scroll to continue reading.

മാത്രമല്ല വാഹനങ്ങളെ തടഞ്ഞു നിര്‍ത്തി പിഴ ഈടാക്കില്ല. ഓരോ വിഭാഗങ്ങളില്‍പ്പെട്ട റോഡുകളില്‍ നിര്‍ണയിച്ചിരിക്കുന്ന വേഗ പരിമിതി അനുസരിച്ചാണ് പിഴയീടാക്കുന്നത്. റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിച്ച്‌ ശേഷം വേഗപരിധി കടന്ന വാഹനങ്ങളുടെ ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും, തുടര്‍ന്ന് ഇവിടെനിന്ന് അതാത് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് നിയമ ലംഘന ദൃശ്യങ്ങള്‍ കൈമാറും. ശേഷം അതാത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ്ന പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇ-ചലാനും നോട്ടീസും അയക്കുക. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച സ്ഥലമെത്തുമ്പോള്‍ വേഗം കുറയ്ക്കുകയും പിന്നീട് അമിത വേഗത്തില്‍ പോകുന്നവരെ കണ്ടെത്തുകയാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ ലക്ഷ്യം. അപ്പോൾ സ്പീഡിൽ വണ്ടി ഓടിക്കുന്നവർ ഒക്കെ ഒന്ന് സൂക്ഷിച്ചിരുന്നാൽ കയ്യീന്നു കാശു പോകില്ല.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

നാല് ചക്ര വാഹനങ്ങളായ കാര്‍, ബസ്, ട്രെക്ക് മുതലായവയിൽ നിന്നും ടോള്‍ നികുതി ഈടാക്കുന്നു. വാഹനത്തിന്റെ തരം, യാത്ര ചെയ്ത ദൂരം, സമയം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്ക് നിര്‍ണയിക്കുന്നത്കാറിലോ...

കേരള വാർത്തകൾ

കുട്ടികളുടെ സുരക്ഷയ്ക്കായി കഴിയുന്നതൊക്കെ ചെയ്യാൻ മാതാപിതാക്കള്‍ പരമാവധി ശ്രമിക്കാറുമുണ്ട്. ഇക്കാര്യത്തില്‍ കുട്ടികള്‍ക്കും വളരെ വലിയ പങ്കു തന്നെയാണുള്ളത്. ഇതിനായി ചെറിയ പ്രായത്തില്‍ തന്നെ അവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.മനസ്സാക്ഷിയെ നടുക്കുന്ന അനവധി വാർത്താകൾ...

കേരള വാർത്തകൾ

കൊല്ലം കരുനാഗപ്പള്ളി കുലശേഖര പുരത്തു മൂന്നു വയസ്സുകാരനെ അങ്കനവാടിയിൽ നിന്നും പുറത്താക്കി മെമ്പർ.മുത്തശ്ശനോടുള്ള വെക്തി വൈരാഗ്യമാണ് മൂന്ന് വയസ്സുകാരനെ അംഗൻ വാടിയിൽ നിന്നും പുറത്താക്കിയത്. വിദ്യാഭ്യസം എന്നത് ഏതോരു കുട്ടിക്കും കിട്ടണ്ട ആവിശ്യം...

കേരള വാർത്തകൾ

ആളൂർ സ്വദേശിയിയായ അഭിഭാഷകയുടെ കാർ ആണ് കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിൽ 1 മണിക്കൂർ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത് . യുവതി ഓടിച്ച കാർ വൺവേ തെറ്റിച്ച് എത്തിയതിനെത്തുടർന്ന് ആണ് ഗതാഗതക്കുരുക്ക് ഉണ്ടായത് ....

Advertisement