ബാലതാരമായി മലയാളസിനിമയിൽ എത്തിയ നടിയാണ് ശാലിനി. ഇതുപോലെ മറ്റൊരു താരം കാണില്ല കൂടുതൽ ബാലതാരമായി അഭിനയിച്ചു പ്രേഷക ശ്രെദ്ധ പിടിച്ചു പറ്റിയതിൽ. എന്നാൽ ഒരു സമയത്തു താരം തന്റെ പഠനത്തിൽ ശ്രെധ കേന്ദ്രീകരിക്കുകയും ചെയ്യ്തു, അതിനു ശേഷം താരം അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ആയിരുന്നു നായിക വേഷത്തിൽ എത്തിയത്. പിന്നീട് താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. തമിഴിലെ സൂപ്പർ താരം അജിത്തിനെ വിവാഹം കഴിച്ചതോടെ ശാലിനി അഭിനയം വിടുകയായിരുന്നു. ഇപ്പോൾ രണ്ടു കുട്ടികൾ ഉൾപ്പെടെയായി താരം കുടുംബ ജീവിതം ആസ്വദിക്കുകയാണ് നടി.

സോഷ്യൽ മീഡിയിൽ സജീവമായ താരമിപ്പോൾ തന്റെ പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ലിയോണിൽ നിന്നുള്ള ചിത്രം എന്ന് പറഞ്ഞാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ശാലിനിയെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു അജിത് നിൽക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ചിത്രം ഇതിനോടകം വൈറലാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്.

താരത്തെ ഇൻസ്റ്റാഗ്രാമിൽ കാണുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നവർ നിരവധിയാണ്,നിങൾ ആണ് ശരിക്കുമുള്ള താര ദമ്പതികൾ എന്നും ആരാധകർ പറയുന്നു. കഴിഞ്ഞ ദിവസം ആണ് ശാലിനി തന്റെ പുതിയ ഇൻസ്റ്റഗ്രാം പേജ്  ക്രീയേറ്റു ചെയ്യ്തത്. തന്റെ ഭർത്താവു അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ ആണ് ആദ്യം താരം പോസ്റ്റ് ചെയ്യ്തതും. ഇനിയും നിരവധി വിശേഷങ്ങൾ താരം പങ്കുവെക്കണം എന്ന അഭ്യർത്ഥന ആണ് ആരാധകർ പങ്കുവെക്കുന്നത്.