Connect with us

പൊതുവായ വാർത്തകൾ

ആർത്തി നിറഞ്ഞ ലോകത്തിനു മുന്നിൽ പത്രങ്ങളും മാഗസിനുകളും വിറ്റുകിട്ടുന്ന ചില്ലറത്തുട്ടുകൾ കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന ഒരു പുഞ്ചിരിയുണ്ട്

Published

on

പൊതുവെ ഉള്ള മനുഷ്യന്റെ ഒരു പ്രവണതയാണ് എത്ര സാമ്പാത്യം കിട്ടിയാലും വീണ്ടും വീണ്ടും ആർത്തിയോടെ അതിനെ തേടിപ്പോകുന്നത്. എന്നാൽ ചില മനുഷ്യരുണ്ട് ചില വ്യത്യസ്തരായ മനുഷ്യർ. ഒന്നിനോടും ആർത്തിയില്ലാതെ കിട്ടുന്നത് കൊണ്ട് ജീവിതം കെട്ടിപ്പെടുത്തുന്ന ചില വ്യക്തികൾ അങ്ങൊരു വ്യക്തിയുമായി ചിലവിട്ട ദിവസങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം : 5 രൂപയ്ക്കാണ് സാധാരണ ദിവസങ്ങളിൽ പത്രം വാങ്ങാറ് പതിവ് . ഇടയ്ക്കൊരു ഞായറാഴ്ച ദിവസം കൈയിലിരുന്ന ചില്ലറ 5 രൂപ കൊടുത്തതിനു ശേഷമാണ് പത്രത്തിനു മുകളിൽ 5.50 (വാരാന്ത്യ സ്പെഷ്യൽ കൂടി ഉള്ളതിനാൽ) എന്നെഴുതിയിരിക്കുന്നത് കണ്ടത്.അത് വാങ്ങിയെങ്കിലും ഒന്നും പറയാത്തതിനാൽ ഇതിന്റെ വിലയെന്തെന്ന് ചോദിച്ചപ്പോൾ “6 രൂപയ്ക്കാണ് കൊടുക്കക്കണത് , എങ്കിലും മക്കളടത്ത് ഒള്ളത് തന്നല്ല, അത് മതി” എന്നായിരുന്നു മറുപടി.

അത് വേണ്ട, ഇതെടുത്തിട്ടു ബാക്കി തരൂ എന്ന് പറഞ്ഞു ചില്ലറയില്ലാത്തതിനാൽ 100 ന്റെ നോട്ടു കൊടുത്തു നോക്കി.വേണ്ട മോനെ, എന്റെ കയ്യിൽ അതിനു ബാക്കി തരാൻ തെകയൂല്ല. ഞാൻ പറഞ്ഞു: അത് സാരമില്ല, ബാക്കി അമ്മയുടെ കയ്യിൽ ഇരിക്കട്ടെ, ഇപ്പോൾ ഉടനെ വേണ്ട, ഞാൻ പിന്നെ വാങ്ങിച്ചോളാം.സമ്മതിക്കുന്നില്ല. കൊടുത്തത് മതിയെന്ന നിലപാടിൽ തന്നെ. ശരി എന്നാൽ ബാക്കി നാളെ തരാം എന്ന് പറഞ്ഞു ഞാൻ പോയി. പിറ്റേന്ന് പത്തുരൂപ കൊടുത്തപ്പോൾ ബാക്കി അഞ്ചു തന്നു. ഇന്നലത്തെ ഒരു രൂപ കൂടി എടുക്കാൻ ഓർമ്മപ്പെടുത്തിയപ്പോൾ “അത് വേണ്ട മോനെ, ഇന്നലെ ഞാൻ പറഞ്ഞതല്ലേ” എന്നു പറഞ്ഞ് അടുത്ത ആളിലേക്ക് തിരിഞ്ഞു.

ബാക്കി കിട്ടിയ അഞ്ചു രൂപയുടെ നാണയം പിടിച്ചു കുറച്ചു നേരം നിന്ന് ഞാൻ മടങ്ങി. തിരുവനന്തപുരം കോസ്മോപോളിറ്റൻ ആശുപത്രിക്ക് മുന്നിലുള്ള റോഡരികിൽ എന്നും രാവിലെ കാണുന്ന ദൃശ്യമാണ് ചിത്രത്തിൽ. ആർത്തി നിറഞ്ഞ ലോകത്തിനു മുന്നിൽ ഈ പത്രങ്ങളും മാഗസിനുകളും വിറ്റുകിട്ടുന്ന ചില്ലറത്തുട്ടുകൾ കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന ഒരു പുഞ്ചിരിയുണ്ട് ഈ മുഖത്ത് എപ്പോഴും.8 ദിവസം ഞാനും ഈ അമ്മുമ്മയുടെ കസ്റ്റമർ ആയിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേന്ന് ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ എന്റെ മുഖം അതിനൊക്കെ കൊള്ളാമോ മോനെ എന്ന നിഷ്കളങ്കമായ മറുചോദ്യം കേട്ട് ഒരുനിമിഷം ഞാൻ തരിച്ചുപോയി.

വെച്ചുകെട്ടും മുഖത്തെഴുത്തുമായി ആർഭാടപൂർവ്വം നിന്നു തരുന്ന ‘കൊള്ളാവുന്ന’വരുടെ ലോകത്തിനു നേർക്ക്‌ ഇതുപോലുള്ള ‘കൊള്ളരുതാത്ത’വരുടെ ചോദ്യങ്ങൾ പ്രകമ്പനങ്ങളോ പ്രകോപനങ്ങളോ ആയിത്തീരുന്നുണ്ട്.
അനുഭവങ്ങളിൽ നിന്ന് കരുപ്പിടിപ്പിച്ച കരുത്തിൽ നിന്ന് സരളമായി ചോദിക്കുന്ന ചോദ്യം നമ്മുടെ എല്ലാ വിധ ജാഡകളെയും വിയർപ്പിച്ചു വെയിലത്ത് നിർത്തും.ഒടുവില്‍, “വേണ്ടെന്നു പറഞ്ഞാൽ മോന് വിഷമമാവൂലേ, അതുകൊണ്ട് എടുത്തോ” എന്ന മറുപടിയായിരുന്നു ആ അമ്മക്ക്.

 

Advertisement

പൊതുവായ വാർത്തകൾ

സുശാന്ത് നിലമ്പൂർന് പെറ്റി അടിച്ചു എം.വി.ഡി..അനീതി ചൂണ്ടി കട്ടി സുശാന്തിന്റെ വീഡിയോ …

Published

on

സുശാന്ത് നിലമ്പൂരിന്റെ കാറിലെ നമ്പർ പ്ലേറ്റിലെ പിഴവ് ചൂണ്ടിക്കാട്ടി 3000 പിഴയിട്ട് എം.വി.ഡി വീഡിയോ ചിത്രീകരിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇങ്ങനെ പിഴ ഇടാനുള്ള തെറ്റ് എന്താണെന്നാണ് സുശാന്ത് ചോദിക്കുന്നത്.

ഓട്ടോ ഓടിച്ചു ഉപജീവനം കണ്ടെത്തിയിരുന്ന സുശാന്ത് നിലമ്പൂർ കൂടുതൽ  സമയവും ചിലവഴിച്ചത് പൊതു പ്രവർത്തനങ്ങൾക്കാണ് അങ്ങനെയാണ് സുശാന്തിനെ എല്ലാവരും അറിയുന്നത്.ആദ്യമായി അയൽവാസി കൂടിയായ ഹാരിസ് എന്ന വ്യക്തി ആക്‌സിഡന്റിൽ പെടുകയും പെട്ടെന്ന് വളരെ അധികം തുക ആവശ്യമായി വരുകയും ചെയ്തു. അങ്ങനെ വേറെ നിവർത്തി ഇല്ലാതെ പണം സമാഹരിക്കുന്നതിനായി സുശാന്ത് മുന്നിട്ടിറങ്ങുന്നത്.

എന്നാൽ സഹായം കൂടുതൽ ആളുകളിലേക്ക് എത്താൻ  തുടങ്ങിയതോടെ ഒരുപാട് വിമർശനങ്ങൾ വരാൻ  തുടങ്ങിയിരുന്നു. എന്നാൽ ഇതൊന്നും താൻ മൈൻഡ് ചെയ്യുന്നില്ല. കാരണം ഒരു മാസം മൂന്ന് പേർക്കാണ് സഹായം ആവശ്യമായി വന്നത് അങ്ങനെ വീഡിയോ പോസ്റ്റ് ചെയ്ത ആ മാസം ലഭിച്ചത് ഒന്നരകോടി രൂപയാണ്. ആ പണം കൊണ്ട് മൂന്ന്  പേരുടെയും കാര്യങ്ങൾ സുഗമമായി നടന്നു. ബാലൻസ് വരുന്ന തുക പാവങ്ങളുടെ ആവശ്യങ്ങൾക്ക് തന്നെയാണ് ഉപയോഗിക്കുന്നത്  എന്നും സുശാന്ത് പറഞ്ഞിരുന്നു.

 

 

 

Continue Reading

Latest News

Trending