മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ആയിരുന്നു ഇന്നസെന്റ് കഴിഞ്ഞ ദിവസം അന്തരിച്ചു എന്നുള്ള വാർത്ത സിനിമാലോകത്തെയും,പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു, കഴിഞ്ഞ ദിവസം വൈകിട്ട് മോഹൻലാൽ തന്റെ പ്രിയ ഇന്നച്ചനെ ഒരു നോക്കുകാണാൻ എത്തിയിരുന്നു. തനറെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിൽ നടക്കുകയും, അവിടെ നിന്നുമാണ് താരം ഈ മഹാനടനെ കാണാൻ എത്തിയത്. ഇന്നസെന്റ് മരിച്ചു എന്നറിഞ്ഞപ്പോൾ മോഹൻലാൽ അനുഭവിച്ച വേദനയെ കുറിച്ച് ഹരീഷ് പേരടി  പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്.

രാജസ്ഥാനിലെ ചിത്രീകരണത്തിനിടയിലാണ് ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ തന്നോട് പറയുന്നത്. ശേഷം പുലർച്ചെ 4  മണിവരെ തുടർന്നിരുന്നു. ആ സമയത്തു ആ മനുഷ്യൻ അനുഭവിച്ച വേദന ഞാൻ കണ്ടതാണ് മോഹൻലാലിനെ കുറിച്ച് ഹരീഷ്. ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്. ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം. കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു.
ഇന്നസെന്റേട്ടൻ പോയി ,വാർത്ത ഇപ്പോൾ വരും, ഞാൻ പാട്ടുപാടി കഥപാത്രം ആകാൻ പോകുകയാണ്. സിനിമയെന്ന സ്വപ്നത്തെ യാഥാർഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരുമഹാനുഷ്യന്റെ വേദന , ഒരുപാട് ഓർമകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു, പുലർച്ച നാലുമണിവരെ നിന്നഅദ്ദേഹം പിന്നീട് തന്റെ പ്രിയ ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്. ഇന്നസെന്റ് സർ…ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും. കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രത്തോളം ആണ് സ്നേഹത്തോടു ,, ഹരീഷ് പേരടി പറയുന്നു.