മലയാളത്തിന്റെ പ്രിയ താരങ്ങൾ ആയിരുന്നു ഇന്നസെന്റും ലളിതാമ്മയും . ഇരുവരും ഒന്നിച്ച സിനിമകളിലെ ചിരി മുഹൂർത്തങ്ങൾ മലയാള സിനിമ നിലനിൽക്കുവോളം മായാതെ നിലനിൽക്കും . മലയാള സിനിമയുടെ ഹിറ്റ് കോമഡി താരങ്ങൾ ആരാണെന്നു ഉള്ള ചോദ്യത്തിന് മലയാളക്കരയ്ക്ക് ഒരേയൊരു ഉത്തരമേ കാണു . ഒരുമിച്ച് അഭിനയിച്ചപ്പോളെല്ലാം ഇരുവരും വെള്ളിത്തിരയിൽ അദ്‌ഭുതങ്ങൾ തീർത്തു .

ചിരി നിറച്ച രംഗങ്ങൾ , തമാശ നിറഞ്ഞ  തിയേറ്ററുകൾ ഇവയായിരുന്നു ഈ ഒരു ഹിറ്റ് കോംബോ മലയാളിക്ക് സമ്മാനിച്ചത് . മലയാളിയെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു ജോഡി ഉണ്ടാകുമോ എന്നത് സംശയമാണ് . 25 ലേറെ സിനിമകളിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത് .മണിച്ചിത്രത്താഴ് , ഗജകേസരി യോഗം ,പൊന്മുട്ടയിടുന്ന താറാവ് , വിയറ്റ്നാം കോളനി , കള്ളനും പോലീസും , കോട്ടയം കുഞ്ഞച്ചൻ , മക്കൾ മാഹാത്മ്യം , ഗോഡ്‌ഫാദർ , കനൽക്കാറ്റ് , പാപ്പി അപ്പച്ചാ , അപൂർവ്വം ചിലർ , മൈ ഡിയർ മുത്തച്ഛൻ , ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സാവിത്രിയുടെ അരഞ്ഞാണം , അർജുനൻ പിള്ളയും അഞ്ചു മക്കളും തുടങ്ങിയ ചിത്രങ്ങൾ ഇന്നും മായാതെ നിൽക്കുന്നു .

 

പലപ്പോഴും ജോഡിയായി കെ പി എസ് സി ലളിതയെ ജോഡിയായി ഇന്നസെന്റ് നിർദേശിച്ചതായി വെളിപ്പെടുത്തിയിരുന്നു . 1990 ലാണ് ആദ്യമായി ഇന്നസെന്റ്റ് – കെ പി എസ് സി ലളിത ജോഡികൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് . അന്ന് മുതൽ പിന്നീട് ഇങ്ങോട്ട് ഇവർ മലയാള സിനിമയുടെ ഭാഗ്യ ജോഡികൾ ആയി മാറി .