മലയാള സിനിമയിൽ തന്നെ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടിയ നടിയാണ് ഇനിയ. എന്നാൽ സിനിമയേക്കാൾ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിട്ടുള്ളത് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആണ്. ഇതിൽ പലതും സമൂഹ മാധ്യമങ്ങളിലും മറ്റും ഏറെ ചർച്ച വിഷയം ആയിട്ടുള്ളവയുമാണ്. അടുത്തിടെ തന്നെ താരത്തിന്റേതായ കുറച്ചു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കുറച്ചധികം ഹോട് ലുക്കിൽ ഉള്ള ചിത്രാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിരുന്നു.എന്നാൽ താരം ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
കുറച്ചു ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ഗ്ലാമർ കാണിച്ചു എന്ന് കരുതി കുഴപ്പം ഒന്നും ഇല്ല എന്നാണ് ഇനിയ ഇപ്പോൾ പറയുന്നത്. ഇത് തനിക്കൊരു മോശമായ കാര്യമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. മോഡലിംഗ് രംഗത്ത് കൂടിയാണ് താരം സിനിമ മേഖയിലേക്ക് എത്തുന്നത്. ഇനിയയുടെ വാക്കുകൾ ഇങ്ങനെ:
മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഷോട്സ് പോലുള്ള വേഷം ഇടുന്നതിലോ കുറച്ചു ശരീര ഭാഗങ്ങൾ കാണിക്കുന്നതിലോ ഒരു മടിയോ ബുദ്ധിമുട്ടുള്ളതായോ തോന്നിയിട്ടില്ല. ഇതൊക്കെ ഒരു വലിയ തെറ്റാണെന്നോ മോശമായ കാര്യമാണെന്നോ ഞാൻ ഇതുരെ ചിന്തിച്ചട്ടില്ല. ഒരു കഥക്കും കഥാപാത്രത്തിനും ആപ്പുറം എനിക്ക് ഇഷ്ടം ഗ്ളാമർ ഫോട്ടോ ഷൂട്ട് ചെയ്യാനാണ്. തൻറെ ഒരു ഫോട്ടോ ഷൂട്ടിൽ ഗ്ലാമർ വേഷത്തിൽ ഒരാൾ വളരെ നന്നായിരിക്കുന്നു ആരെയും മയക്കും എന്ന് പറഞ്ഞ് ഒരു കമൻറ് ഇട്ടിരുന്നു.
ഇതിനെ കുറിച്ച് എന്റെ നിലപാടറിയിക്കാൻ എന്ന നിലയിൽ ഒരു മാധ്യമ പ്രവർത്തകൻ എന്നെ വിളിച്ചിരുന്നു അപ്പോൾ ഞാൻ അയാളോട് പറഞ്ഞത് ഇപ്പോഴല്ലെങ്കിൽ 60 വയസ്സ് കഴിഞ്ഞു നമ്മൾ ഗ്ലാമർ കാണിക്കുകയാണെങ്കിൽ അത് ആരെങ്കിലും കാണുമോ എന്ന്.സൗന്ദര്യം എന്ന് പറയുന്നത് ആസ്വദിക്കുവാനും കാണുവാനും പ്രദർശിപ്പിക്കുവാൻ ഒക്കെ ഉള്ളതാണ്.ചെറിയ പ്രായത്തിൽ ഇരിക്കുമ്പോഴാണ് നമ്മൾ നന്നായി ജ്വാലിക്കുന്നത്.നമ്മൾ നന്നായി ഷൈൻ ചെയ്യുന്ന സമയം.ആ സമയത്ത് വേണം നമ്മൾ ഗ്ലാമറസാകാൻ.
ചിലരുടെയൊക്കെ ഒരു വിചാരം ഉണ്ട് അവസരങ്ങൾ കുറയുമ്പോൾ ആണ് എല്ലാരും ഫോട്ടോഷൂട്ടും മറ്റും ചെയ്യുന്നതെന്ന് അത് വെറും തെറ്റുധാരണ മാത്രമാണ്. മോഡലിംഗ് രംഗത്ത് നിൽക്കുന്ന ഒരാൾക്ക് ഓരോ മൂന്ന് മാസം കൂടിയിരിക്കുമ്പോൾ പ്രമോഷൻ വർക്ക് ഉണ്ടായിക്കും എന്നും താരം വെളിപ്പെടുത്തി.