അമിതാബച്ചനെ പോലിരുന്ന കോൺഗ്രസ് ഇപ്പോൾ  ഇന്ദ്രൻസിനി പോലെ ആയി, എന്ന മന്ത്രി വി എൻ  വാസുദേവന്റെ വിവാദ ബോഡി ഷെയിംങ്ങിനെ പറ്റി  പ്രതികരിച്ചു കൊണ്ട് നടി മാല പാർവതി ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്. കോൺഗ്രസിനെ വിമർശിക്കുന്ന ഈ വാക്കുകൾ ആണ് ഇപ്പോൾ വിവാദം ആയിരിക്കുന്നതും. സഹകരണ ബില്ലിന്റെ ചർച്ച നടത്തികൊണ്ടിരിക്കുമ്പോൾ ആണ്  ഇങ്ങനൊരു പരാമർശം നടത്തിയത്.


അളക്കാനാവാത്ത പൊക്കം, ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല്‍ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല. എന്നാണ് മാല പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു കോണ്‍ഗ്രസിന്റെ അവസ്ഥ വിവരിച്ച് വാസവന്റെ വിവാദ പരാമര്‍ശം. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.ഇന്ത്യയിൽ എന്തും ആർക്കും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ

മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല, പിന്നെ അമിതാബച്ചന്റെ പൊക്കം എനിക്കില്ലല്ലോ, ബച്ചന്റെ കുപ്പായം എനിക്ക് പാകവുമല്ല, അത് സത്യമല്ലേ, അതുകൊണ്ടു ഈ ബോഡി ഷൈമിൽ എനിക്ക് തെല്ലും പരാതി ഇല്ല ,ഞാൻ എന്താണെന്നു എനിക്ക് നന്നായി അറിയാം. ഇങ്ങനെ പറഞ്ഞാണ് നടൻ ഇന്ദ്രൻസ് പ്രതികരിച്ച എത്തിയത്.