താരദമ്പതികളായ ഇന്ദ്രജിത്‌സുകുമാറിന്റെയും പൂര്ണിമയുടെയും മകളാണ് പ്രാർത്ഥന മലയാളികൾക് സുപരിചിതയാണ് പ്രാർത്ഥന .എന്നാൽ ഗായിക എന്ന നിലയിലാണ് പ്രാർത്ഥന തൻ്റെ carrier ആരംഭിച്ചത് ഇപ്പോഴിതാ സംഗീത ലോകത്തേയ്ക് കൂടുതൽ പഠനത്തിനായി ലണ്ടണിലെക് യാത്രയായിരിക്കുകയാണ് പ്രാത്ഥന .

വളരെ വൈകാരികമായാണ് പൂർണിമ മകളെ യാത്രയാക്കിയത് ‘ഇതാ രാപ്പാടി ഞങ്ങളുടെ കൂട്ടിൽ നിന്നും പറന്നുയരുന്നു ….അവളുടെ സംഗീതലോകത്തേയ്ക്’ എന്ന കുറിപ്പുമായി പൂർണിമ യാത്രയയപ്പ് വീഡിയോ പങ്കുവെച്ചത് .

ഇപ്പോഴിത് ,ഇന്ദ്രജിത് മകൾക്കൊപ്പം ലണ്ടനിൽ നിന്നും പ്രാത്ഥനയുടെ കോളേജിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്  ഹൃദ്യമായൊരു കുറിപ്പാണ് എഴുതിയിരിക്കുന്നത് “പാത്തു …ഇത് നിനക്ക് നിന്റെ സ്വപ്‌നങ്ങൾ പിന്തുടരാനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ  ഇ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായത്തിൽ എനിക്ക് സന്തോഷവും നന്ദിയുമുണ്ട് ….നിനക്ക് എല്ലാ ആശംസകളും നേരുന്നു ….അച്ഛാ ഇപ്പോഴും നിന്നെ ഓർത്തു  അഭിമാനിക്കും ….അമ്മയും  നാച്ചുവും നിന്നെയും നിന്റെ പാട്ടുകളും മിസ് ചെയ്യും ….ഉയരത്തിൽ പറക്കുക ,ദൈവം അനുഗ്രഹിക്കട്ടെ ….’ഇന്ദ്രജിത് കുറിക്കുന്നു