പ്രക്ഷേകർ ഏറെ ആകാശയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽമുരളി , മിന്നൽ മുരളി പോലെ ധാരാളം സൂപ്പർ ഹീറോ ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ട്. . ഇതിൽ നിന്ന് തെരഞ്ഞെടുത്ത ചില സൂപ്പർ ഹീറോ കഥാപാത്രങ്ങളെ പരിചയപ്പെടാം.

ശക്തിമാൻ

ഇന്ത്യയിലെ ഏറ്റവും ഹിറ്റായ സൂപ്പർ ഹീറോ കഥാപാത്രമാണ് ശക്തിമാൻ. ദുരദർശനിൽ സംപ്രേക്ഷണം ചെയ്ത ഈ സീരിയൽ ഇന്ത്യ മുഴുവൻ വൈറലായിരുന്നു. 1997 സെപ്റ്റംബർ 13-നാണ് ഈ പരമ്പര ആദ്യമായി സംപ്രേഷണം ചെയ്തത്.

മുകേഷ് ഖന്ന ആണ് ശക്തിമാൻ ആയി സ്‌ക്രീനിൽ എത്തിയത്. ഇന്ത്യൻ മിത്തോളജി കൂടി ഉൾപ്പെടുത്തി നിർമ്മിച്ച ഈ സൂപ്പർ ഹീറോ കഥാപാത്രം ഇന്നും ഹിറ്റാണ്. മുകേഷ് ഖന്ന തന്നെയായിരുന്നു ശക്തിമാന്റെ നിർമ്മാണം. ബ്രിജ് മോഹൻ പാണ്ഡേയുടെ രചനയിൽ ദിൻകർ ജാനിയായിരുന്നു സീരിയലിന്റെ സംവിധാനം.

ക്രിഷ്

കോയി മിൽഗെ എന്ന ചിത്രത്തിന്റെ തുടർച്ചയായി ഉണ്ടായ ചിത്രമാണ് ക്രിഷ്. ഹൃത്വിക് റോഷൻ നായകനായ ചിത്രം സംവിധാനം ചെയ്തത് രാകേഷ് റോഷൻ ആയിരുന്നു. ഒരു അന്യഗ്രഹ ജീവി ഭൂമിയിൽ എത്തുന്നതും പ്രത്യേക കഴിവുകൾ ലഭിക്കുന്നതുമായിരുന്നു കഥ.

റാ-വൺ

ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രമായിരുന്നു റാ-വൺ. അനുഭവ് സിൻഹ സംവിധാനം നിർവ്വഹിച്ച് 2011-ലാണ് ഈ ഹിന്ദി സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം പുറത്തിറങ്ങിയത്. ഗെയിമിന്റെ വെർച്വൽ ലോകത്ത് നിന്ന് യഥാർത്ഥ ലോകത്ത് എത്തിയ റാ-വൺ എന്ന ഗെയിം കഥാപാത്രവും റാ-വണ്ണിനെ തോൽപ്പിക്കാൻ എത്തുന്ന ജി-വൺ എന്ന കഥ വെർച്വൽ കഥപാത്രത്തെയുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

വേലായുധം

വിജയ് നായകനായി എത്തിയ സിനിമയായിരുന്നു വേലായുധം. സമൂഹത്തിലെ അഴിമതിയും തീവ്രവാദവത്തിനുമെതിരെ പോരാടാൻ ഒരു സാധാരണക്കാരന് സൂപ്പർഹീറോയുടെ വേഷം ധരിക്കേണ്ടി വരുന്നതായിട്ടായിരുന്നു വേലായുധം എന്ന ചിത്രത്തിന്റെ കഥ.

അതിശയൻ

2007 ൽ വിനയൻ സംവിധാനം ചെയ്ത ചിത്രമാണ്. അതിശയൻ. ഒരു കെമിക്കൽ പരീക്ഷണത്തിനിടെ വലിയ ശരീരം ലഭിക്കുന്ന ഒരു കുട്ടിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

ഇനിയും ധാരാളം ചിത്രങ്ങളിൽ സൂപ്പർ ഹീറോ കഥാപാത്രങ്ങൾ വന്ന് പോയിട്ടുണ്ട്. പി.കെ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഇതിന്റെ ഭാ​ഗമാണ്. ഇനിയും മിന്നൽ മുരളിയുടെ ചുവട് പിടിച്ച് ധാരാളം ചിത്രങ്ങൾ നമ്മളിലേക്ക് എത്തുകയും ചെയ്യും.