ബോളിവുഡിലെ താരസുന്ദരി മാരിൽ  ഒരാൾ ആണ് മലൈക അറോറ. ഇപ്പോൾ താരത്തിന്റെ സമ്പാദ്യത്തിന്റെ ഉറവിടം ആണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്,റിയാലിറ്റ് ഷോകളിൽ തന്നെ നല്ല പ്രതിഫലം വാങ്ങുന്ന ഒരു നടിയാണ് മലൈക. താരത്തിന്റെ മൊത്തം സമ്പാദ്യം 98 . 98  കോടി രൂപ ആണ്. താരത്തിന് ഇത്രയധികം സമ്പാദ്യം എവിടുനിന്നുമാണ് എന്നാണ് ആരാധകരുടെ ചോദ്യവും. താരത്തിന്റെ സമ്പാദ്യ കണക്കു വിവരം


മുംബൈയിലെ ഏറ്റവും പോഷായ, നിരവധി താരങ്ങൾ താമസിക്കുന്നിടത്താണ് മലൈക താമസിക്കുന്നത്.  ബാന്ദ്രയിലെ ഒരു ബഹുനില കെട്ടിടത്തിൽ 4 ബെഡ്‌റൂമുകളുള്ള അപ്പാർട്ട്മെന്റിനായി മലൈക ഏകദേശം 14.5 കോടി രൂപയാണ് ചെലവഴിച്ചത്,നിരവധി ആഡംബര കാറുകളും താരത്തിന് സ്വന്തമായി ഉണ്ട്. 3.28 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽഡബ്ല്യുബി, 1.42 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7 സീരീസ് 730 എൽഡി ഡിപിഇ സിഗ്നേച്ചർ,


83.30 ലക്ഷം മുതൽ 90.78 ലക്ഷം വരെ വില വരുന്ന ഔഡി ക്യു7, ഇന്ത്യൻ വിപണിയിൽ 18.09 മുതൽ 23.83 ലക്ഷം വരെ വില വരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നീ വാഹനങ്ങൾ നടിയുടെ പക്കലുണ്ട്.റിപ്പോർട്ടുകൾ പ്രകാരം. മലൈകയുടെ പ്രതിമാസ ശമ്പളം ഏകദേശം 70 ലക്ഷം മുതൽ 1.6 കോടി രൂപ വരെയാണ്. ബോളിവുഡ് സിനിമയിലെ ഐറ്റം നമ്പറിന് 90 ലക്ഷം മുതൽ 1.5 കോടി രൂപ വരെയാണ് മലൈക വാങ്ങാറുള്ളത്