തെലുങ്ക് നായികമാരിൽ പാൻ ഇന്ത്യൻ നായിക ആണ് സാമന്ത. തെലുങ്ക്  സിനിമകളിൽ ആണ് താരത്തിന്റെ  കൂടുതൽ സിനിമകൾ കാണപ്പെടുന്നത്. ഇപ്പോൾ നടിയുടെ സാമ്പത്തിക വിവരങ്ങൾ ആണ് പുറത്തു വരുന്നത്. തെലുങ്ക സിനിമകളിൽ അഭിനയം തുടർ ന്നതിന് ശേഷമാണ് താരത്തിന്റെ പ്രതിഫലം ഉയർന്നു വന്നത്. ഒരു സിനിമക്ക് തന്നെ താരം അഞ്ചു കോടി രൂപയോളം ആണ് വാങ്ങുന്നത്. അതുകൂടാതെ പരസ്യചിത്രങ്ങളിൽ വേറെയും.


10 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് ഇൻസ്റ്റ​ഗ്രാമിൽ പെയ്ഡ് പാർടണർഷിപ്പ് പോസ്റ്റിലൂടെ സമാന്തയ്ക്ക് ലഭിക്കുന്നത്. 8 കോടി രൂപയോളമാണ് സമാന്തയുടെ വാർഷിക വരുമാനം. 97 കോടി രൂപയുടെ ആസ്തി നടിക്കുണ്ട്,കഴിഞ്ഞ വര്ഷം ആണ് താരത്തിന്റെ സാമ്പത്തിക കുത്തനെ ഉയർന്നു, ഒരു കോടി രൂപ വരുന്ന ഒരു വീടാണ് താരത്തിന് ഹൈദരാബാദിൽ ഉള്ളത്. സിനിമയിൽ നിന്നുമല്ലാതെ താരത്തിന് മൂന്നു ബിസ്സിനെസ്സ് സംരംഭങ്ങളും ഉണ്ട് അതിൽ നിന്നുമുള്ള വരുമാനം വേറെയും.

ഏകം ഏർലി ലേണിം​ഗ് സെന്റർ എന്ന പ്ലേ സ്കൂൾ സമാന്ത സുഹൃത്തുക്കൾക്കൊപ്പം നടത്തുന്നുണ്ട്. വസ്ത്ര ബ്രാൻഡ് ആയ സാകി എന്ന കമ്പനിയും നടിക്കുണ്ട്. പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ ചികിത്സയക്കും സർജറിക്കും സാമ്പത്തിക സഹായം നൽകാൻ ഒരു ചാരിറ്റി ഫൗണ്ടേഷനും സമാന്തയ്ക്കുണ്ട്. ആഡംബര കാറുകളുടെ ശേഖരവും സമാന്തയ്ക്ക് ഉണ്ട്.നാഗ ചൈതന്യയുടെ  ഒരു രൂപ പോലും ജീവനാംശം വേണ്ടന്ന് താരം മുൻപ് ഉറപ്പിച്ചു പറഞ്ഞിരുന്നു, അത് ഇത്രയും സമ്പാദ്യമുള്ള  താരത്തിനെ പിന്നെ എന്തിനാണ് ആദ്യ ഭർത്താവിന്റെ സമ്പാദ്യവും.