അക്രമം കണ്ടു ഭയന്ന കുട്ടികളിലൊരാള്‍ ഇതിനിടെ കാറില്‍ നിന്നിറങ്ങി ലെയ്സ് കവര്‍ എടുക്കുകയും ചെയ്തു. മര്‍ദനത്തില്‍ മുഖത്തുള്‍പ്പെടെ പരുക്കേറ്റ പിതാവ് മക്കളെയുമായി തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സ തേടി.കടയ്ക്കു മുന്നിലെ റോഡില്‍ ലെയ്സിന്റെ കവര്‍ ഇട്ടതിന് മക്കളുടെ മുന്നില്‍ വെച്ച് പിതാവിനെ ക്രൂരമായി മര്‍ദിച്ച വ്യാപാരി അറസ്റ്റില്‍ എന്ന വാർത്തയാണ് ഇടുക്കിയിൽ നിന്നും പുറത്തു വരുന്നത്.പുറപ്പുഴ ടൗണിലെ ദീപം ഡെക്കറേഷന്‍ കട ഉടമ മുഖയപ്പള്ളില്‍ 50 വയസുകാരനായ അനില്‍കുമാറാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു സംഭവം. പിതാവും മക്കളും കാറിലാണ് പുറപ്പുഴ ടൗണിലെത്തിയത്. റോഡരികില്‍ അനില്‍കുമാറിന്റെ കടയുടെ സമീപം നിര്‍ത്തിയ കാറില്‍ ആറും നാലും വയസുള്ള മക്കളെയിരുത്തി പിതാവ് മറ്റൊരു കടയിലേക്ക് പോയി.
ഈ സമയം ഇളയ കുട്ടി ലെയ്സ് പാക്കറ്റ് പൊട്ടിച്ച് കഴിച്ച ശേഷം കാലിയായ കവര്‍ റോഡിലേക്കിട്ടു. ഇത് അനില്‍കുമാറിന്റെ കടയുടെ മുന്നിലാണ് വീണത്. അപ്പോഴേക്കും തിരിച്ചെത്തിയ രക്ഷിതാവിനോട് ലെയ്സ് കവര്‍ നീക്കാന്‍ അനില്‍ കുമാര്‍ പറഞ്ഞു. തുടര്‍ന്ന് പിതാവിനെ അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും കല്ലിന് ഇടിക്കുകയുമായിരുന്നു. നാട്ടുകാരാണ് ആക്രമണത്തില്‍ നിന്ന് പിതാവിനെ രക്ഷിച്ചത്.അക്രമം കണ്ടു ഭയന്ന കുട്ടികളിലൊരാള്‍ ഇതിനിടെ കാറില്‍ നിന്നിറങ്ങി ലെയ്സ് കവര്‍ എടുക്കുകയും ചെയ്തു. മര്‍ദനത്തില്‍ മുഖത്തുള്‍പ്പെടെ പരുക്കേറ്റ പിതാവ് മക്കളെയുമായി തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവമറിഞ്ഞ് കരിങ്കുന്നം പോലീസ് സ്ഥലത്തെത്തിയെങ്കിലും അനില്‍കുമാറിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയില്‍ തൊടുപുഴയില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
