മലയാള സിനിമയിലെ യുവാനായികമാരിൽ ഒരു നടിയാണ് കീർത്തി സുരേഷ്. ദിലീപ് നായകനായ കുബേരൻ എന്ന ചിത്രത്തിൽ ബാലതാരമായി ആണ് നടി എത്തിയത്. മലയളത്തിൽ മാത്രമല്ല താരം തമിഴിലും, കന്നഡയിലും, തെലുങ്ക് ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. പഴയ കാല നടി മേനകയുടയും, നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്. ഗീതാഞ്ജലി എന്ന മലയാളം സിനിമയിൽ ആണ് താരം ആദ്യമായി നായികയായി എത്തിയത്. ഇപ്പോൾ ര്‍ത്തി സുരേഷ്സെ,ല്‍വരാഘവന്‍ അഭിനയിച്ച ചിത്രം ‘സാനി കായിദ’ത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. പൊന്നി എന്ന കരുത്തുറ്റ കഥാപാത്രമായി കീർത്തി എത്തുന്നു.


താരത്തിന്റെ അഭിനയ പ്രകടനം ആണ് ട്രെയിലറിൽ കാണാൻ സാധിക്കുക. 1980 കളില് നടന്ന ഒരു പഴയ സംഭവത്തെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.തന്റെ കുടുംബത്തെ ഇല്ലാതാക്കിയവർക്കെതിരെ  പൊരുതി  ജയിക്കുന്ന ഒരു പെണ്ണിന്റെ കഥയാണ്  ഇത്.


തന്റെ വംശത്തെ ഉൻമൂലം ചെയ്‌തവർക്കെതിരെ ഒറ്റയാൾ പോരാട്ടമായി എത്തുന്ന്ന പൊന്നി എന്ന പെണ്ണായായിട്ടാണ് കീർത്തി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നിയമവും പൊലീസും നോക്കുകുത്തികളാകുന്നിടത്ത് തന്റെ സഹോദരനിലൂടെ പ്രതികാരം ചെയ്യാനൊരുങ്ങുന്ന പൊന്നിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.