കുറച്ചു കാലങ്ങളായി വരുന്ന ഒരു വാർത്ത ആയിരുന്നു ശ്യാം പുഷ്ക്കരൻ സിനിമയിൽ മോഹൻലാൽ എത്തുന്നു എന്ന്, എന്നാൽ ഇപ്പോൾ ആ സസ്പെൻസ് പൊളിച്ചു കൊണ്ട് ശ്യാം പുഷ്ക്കരൻ എത്തിയിരിക്കുകയാണ്. തന്റെ ഒരു ചിത്രത്തിൽ മോഹൻലാൽ നായകൻ ആകുന്നു, ഉടൻ ചിത്രം ഉണ്ടാകും, അതൊരു മാസ് ചിത്രം ആണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല ശ്യാം പുഷ്ക്കരൻ പറയുന്നു.

എന്തായാലും പണി നടക്കുമെന്നും ശ്യാം പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്യാം പുഷ്‌കരനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുഅതേസമം, ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഹിന്ദി സിനിമ വരുന്നുണ്ട്. ഷാരൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവെക്കണം. അതിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം.

നല്ല സിനിമകളെ നോക്കിക്കാണുന്ന ഒരു തിരക്കഥാകൃത് ആണ് ശ്യാം പുഷ്ക്കരൻ. ഇപ്പോൾ ‘ജോജിക്ക്‌’ ശേഷം താരത്തിന്റെ പുതിയ ചിത്രം ആണ് ‘തങ്ക’൦ . ഇപ്പോൾ  ഈ സസ്പെൻസ് വെളിപ്പെടുത്തിയത് തങ്കം സിനിമയുടെ പ്രൊമോഷൻ വേളയിലാണ്.