Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

കള്ളന്മാരായാൽ ഇങ്ങനെ വേണം;ചെരുപ്പുകുത്തിയുടെ പണിയായുധങ്ങള്‍ തിരികെ വെച്ച് കള്ളൻ

പണത്തിനായി ഷെഡില്‍ കയറിയ മോഷ്ടാവ് ഇത് കിട്ടാതായതിനെ തുടര്‍ന്ന് ഇവിടെ ഉണ്ടായിരുന്നതെല്ലാം തന്നെ ചാക്കിലാക്കി കടന്നു കളയുകയായിരുന്നുവെന്നാണ് നിഗമനം. നിത്യ ജീവിതത്തിനു പോലും വകയില്ലാത്ത പട്ടിണി പാവങ്ങളുടെ കഞ്ഞികുടി മുട്ടുന്ന അവസ്ഥ വളരെ ദയനീയമാണ്. ഇത്തരത്തിൽ ഒരു സംഭവമാണ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലുണ്ടായിരിക്കുന്നത്. ചെരുപ്പും കുടയും നന്നാക്കി നല്‍കി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന ദുരൈസ്വാമിയുടെ പണിയായുധങ്ങളായിരുന്നു മോഷണം പോയത്. ദുരൈസ്വാമി സ്ഥിരം ഇരുന്ന് ജോലി ചെയ്യുന്ന ഷെഡ് പൊളിച്ച്‌ ഉള്ളില്‍ കടന്നായിരുന്നു കവര്‍ച്ച. കൊണ്ടുപോയ വസ്തുക്കള്‍ പ്രയോജനകരമല്ലെന്ന് പിന്നീടായിരിക്കണം മോഷ്ടാവിന് മനസിലായത്. അതിനാല്‍ തൊട്ടടുത്ത രാത്രി തന്നെ എടുത്ത സാധനം കൊണ്ടുവെച്ച്‌ മോഷ്ടാവ് തടി തപ്പിയതെന്ന് ദുരൈസ്വാമി പറയുന്നു.വര്‍ഷങ്ങളായി ഇരിട്ടി ടൗണില്‍ ചെരുപ്പും കുടയും നന്നാക്കി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നവരാണ് ദുരൈസ്വാമിയും ഇദ്ദേഹത്തിന്റെ ഭാര്യയും. മഴക്കാലത്താണ് ഇവര്‍ക്ക് കുറച്ചെങ്കിലും പണി ലഭിക്കുന്നത്. ഈ സമയമാണ് മോഷ്ടാവ് പണിയായുധങ്ങളുമായി കടന്നു കളഞ്ഞത്. പണത്തിനായി ഷെഡില്‍ കയറിയ മോഷ്ടാവ് ഇത് കിട്ടാതായതിനെ തുടര്‍ന്ന് ഇവിടെ ഉണ്ടായിരുന്നതെല്ലാം തന്നെ ചാക്കിലാക്കി കടന്നു കളയുകയായിരുന്നുവെന്നാണ് നിഗമനം.

Advertisement. Scroll to continue reading.

തൊട്ടടുത്ത ദിവസം വന്ന് മോഷണ വിവരം മനസിലാക്കിയതോടെ വര്‍ഷങ്ങളായി താൻ ഉപയോഗിച്ച്‌ തഴക്കവും പഴക്കവും വന്ന പ്രിയ പണിയായുധങ്ങള്‍ നഷ്ടമായതിന്റെ ദുഖത്തിലായിരുന്നു ദുരൈസ്വാമി. നഷ്ടമായതിനെക്കുറിച്ച്‌ വിഷമിക്കാതെ പുതിയത് വാങ്ങാം എന്ന് വിചാരിക്കാൻ പണവും ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല.ഇത്തരത്തില്‍ ദിനങ്ങള്‍ തള്ളിനീക്കവെയാണ് ഒരു ദിവസം രാവിലെ നഷ്ടമായ പണിയായുധങ്ങള്‍ തിരികെ ഷെഡിലെത്തിയത് ദുരൈസ്വാമി കാണുന്നത്. ഇതോടെ നഷ്ടമായത് തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായി അദ്ദേഹം. കാലിന് സുഖമില്ലാത്തതിനാല്‍ തന്നെ മറ്റ് പണികളില്‍ ഒന്നും ഏര്‍പ്പെടാൻ ദുരൈസ്വാമിക്ക് കഴിയില്ല. ഇതിനാലാണ് ചെരിപ്പും കുടയും നന്നാക്കി ജീവിതം തള്ളി നീക്കുന്നത്. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ഭാര്യയുമൊത്ത് ഇരിട്ടി പുഴയോരത്തെ പുറമ്ബോക്ക് ഭൂമിയില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയാണ് ദുരൈസ്വാമിയുടെ ജീവിതം.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ...

കേരള വാർത്തകൾ

കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. 16 ദിവസത്തെ ചികിത്സയ്ക്ക്...

സോഷ്യൽ മീഡിയ

ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ്...

സോഷ്യൽ മീഡിയ

രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.പ്രേമത്തിൽ ആയിരിക്കുമ്പോൾ കമിതാക്കൾക്ക്...

Advertisement