Connect with us

Hi, what are you looking for?

കേരള വാർത്തകൾ

മാമുക്കോയ എറണാകുളത്ത പോയി മരിച്ചിരുന്നെങ്കിൽ വരാൻ എളുപ്പം ആയിരുന്നു ; വി എം വിനു

മാമുക്കോയക്ക് അർഹമായ രീതിയിലുള്ള യാത്രയായപ്പല്ല ഇന്നലെ മലയാളം സിനിമ ലോകം നൽകിയിട്ടുള്ളത്. ഒരു മലയാളി പോലും ഒരിക്കലും മറക്കാതിരിക്കുന്ന ചില മുഖങ്ങളിൽ ഒരാളാണ് മാമുക്കോയ കഴിഞ്ഞ 50 വർഷത്തെ കണക്കെടുത്തു നോക്കിയാൽ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ചുരുക്കം ചില കലാകാരന്മാർ ഉള്ളതിൽ ഇപ്പോഴും നിറസാന്നിദ്യം ആയിരുന്ന ആളായിരുന്നു അദ്ദേഹം. 40 വർഷത്തിനു മുകളിൽ മലയാള സിനിമയുടെ ഉയർച്ചയിലും താഴ്ചയിലും കൂടെ നിന്കേരളക്കരയുടെ സ്വീകരണമുറിയിലെ നിത്യ സാന്നിധ്യമായിരുന്ന, നമ്മളെയൊക്കെ പൊട്ടിച്ചിരിപ്പിച്ച, ചിലപ്പോൾ കണ്ണ് നനയിപ്പിച്ച സാധാരണക്കാരായ നാട്ടുകാർക്കൊക്കെ പ്രിയപ്പെട്ടവനായിരുന്ന ഒരു വ്യക്തിയോട് കുറച്ചു കൂടി അന്തസ്സ് കാണിക്കാമായിരുന്നു .

ഈ സാഹചര്യത്തിൽ പ്രതികരിച്ച് രംഗത് വന്നിരിക്കുകയാണ് സംവിധായകൻ വി എം വിനു . പലരും വരുമെന്ന് കരുതിയെങ്കിലും ആരെയും സാന്നിധ്യം ഉണ്ടായില്ല എന്ന് ഇദ്ദേഹം പറഞ്ഞു . ഒരുപക്ഷെ മാമുക്കോയ എറണാകുളത്ത് പോയി മരിച്ചിരുന്നെങ്കിൽ കൂടുതൽ സിനിമാക്കാർ എത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു . അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് മലയാള സിനിമ നൽകിയില്ല. പലരുടെയും സിനിമയുടെവിജയത്തിൽ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓർക്കാമായിരുന്നു. മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവർത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാൻ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ അവർക്ക് വരാൻ പറ്റില്ലല്ലോ.

എത്രയെത്ര ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു.ആ സിനിമകളുടെയെല്ലാം വിജയത്തിന്റെഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളുംസംവിധായകരും സിനിമാ സംഘടനകളുടെതലപ്പത്ത് ഇരിക്കുന്നവരും അത്ചിന്തിക്കേണ്ടതായിരുന്നു.”-വി.എം. വിനു പ്രതികരിച്ചു.മാമുക്കോയയെ അവസാനമായി ഒരു നോക്കു കാണാൻ പുലർച്ചെ മുതൽ തന്നെ അരക്കിണറിലെ വീട്ടിലേക്ക് ഇണമുറിയാതെ സാധാരണക്കാരായ ആളുകൾ ഒഴുകിയെത്തിയിരുന്നു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം രാവിലെ 10.15 ഓടെ കോഴിക്കോട് കണ്ണംപറമ്പിലാണ് മാമുക്കോയയുടെ മൃതദേഹം കബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

അതുല്യ പ്രതിഭ അരങ്ങൊഴിഞ്ഞു എന്നത് ആരാധകരെയും സിനിമ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ച ഒരുവർത്തയാണ്.എന്നാൽ ഇപ്പോൾ സുരഭി ലക്ഷ്മി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.ഇതുനോടൊപ്പം മ്മൂക്കയോടൊപ്പം...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ ഹാസ്യ വിസ്‌മയം തീർത്ത നടനാണ് മാമുക്കോയ. എന്നാൽ ഹൃദയാഘാതത്തോടൊപ്പം തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതോടെ ഇദ്ദേഹം നമ്മെ വിട്ട് വിട പറയുകയായിരുന്നു. നിരവധി താരങ്ങളും ആരാധകരുമാണ് ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട നടൻ മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ഇന്നുച്ചയ്ക്ക് ഒരു മണിക്കായിരുന്നു അന്ത്യം. ഹൃദഘാതത്തോടൊപ്പം തലച്ചോറിലെ രക്ത സ്രാവം ആണ് മരണ കാരണം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ...

സിനിമ വാർത്തകൾ

കഴിഞ്ഞ ദിവസം ദേഹാസ്വാസ്യത്തെ തുടര്ന്ന കോഴിക്കോട്ട് സ്വാകാര്യ ആശുപത്രിയിൽ എത്തിച്ച നടൻ മാമ്മുക്കോയുടെ ആരോഗ്യ നില ഇപ്പോൾ ഗുരുതരവസ്ഥയിൽ തുടരുന്നു. ഹൃദയാഘാതത്തിനു പുറമെ ഇപ്പോൾ തലച്ചോറിലെ രക്ത സ്രാവം കൂടി വർധിച്ചതിനാൽ ആണ്...

Advertisement