സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ജയിലർ സിനിമയുമായി ബന്ധപ്പെട്ട ഒരു ട്രോളാണ്.മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് തകർത്താടിയ ചിത്രത്തിൽ വിനായകനും കാമിയോ റോളിൽ മലയാളികളുടെ സൂപ്പർസ്റ്റാർ മോഹൻലാലും എത്തിയിരുന്നു.ഇപ്പോൾ മാത്യു എന്ന മോഹൻലാലിൻറെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ട്രോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ജയിലർ ഒമർ ലുലു സംവിധാനം ചെയ്താൽ മോഹൻലാലിന്റെ ഒരു മാസ് ഡയലോഗ് എങ്ങനെ ആകുമെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.മാത്യുവിന്റെ ഇൻട്രോ സീനിലെ ‘നീ പറഞ്ഞില്ലെങ്കിൽ ഞാൻ എന്താ നിന്നെ ഡിന്നറിന് കൂട്ടിയിട്ട് പോകുമോ..എന്താ മോനേ..’, എന്ന ഡയലോഗ് ആണ് ഒമർ ലുലുവിന്റെ സംവിധാനത്തിലേക്ക് സോഷ്യൽ മീഡിയ മാറ്റിയിരിക്കുന്നത്. ‘അപ്പോ നീ പറഞ്ഞില്ലെങ്കിൽ..ഞാൻ എന്താ നിന്നേം കൊണ്ട് ഗോവയിൽ മസാജിങ്ങിന് പോവോ..എന്താ ബഡി’, എന്നാണ് സോഷ്യൽ മീഡിയ നൽകിയിരിക്കുന്ന ഡയലോഗ്. തൊട്ടുപിന്നാലെ തന്നെ ട്രോൾ ഒമർ ലുലുവും പങ്കുവച്ചിട്ടുണ്ട്. ‘എന്താ ബഡി.. ഇത് ഒരു വെഡ്ഡിങ്ങ് സോങ്ങ് കൂടി വേണ്ടേ എന്റെ പടത്തിൽ’, എന്നാണ് ഒമറിന്റെ കാർഡിനൊപ്പം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ‘ഹുക്കും.. ഒമറിക്കാ ഹുക്കും’, എന്നാണ് ചിലർ കമന്റ് നൽകിയിരിക്കുന്നത്. ജയിലര്‍ റിലീസ് വേളയില്‍ ഒമര്‍ കുറിച്ച് വാക്കുകള്‍ ശ്രദ്ധനേടിയിരുന്നു. വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംമ്പാക്ക്റ്റ് കിട്ടിയേനെ അങ്ങനെയാണെങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്‌സ് ഓഫീസ് കളക്ഷൻ വന്നേനെ എന്നും ഒമര്‍ പറഞ്ഞിരുന്നു.അതേസമയം, ബാബു ആന്റണിയെ നായകനാക്കി ഒമർ സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ സിനിമ എന്തായി എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.
മലയാളികളുടെ മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. 10 മിനിറ്റോളം നീണ്ടു നിൽക്കുന്നതാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം.എന്നാല്‍ ആ കുറഞ്ഞ സമയം കൊണ്ട് തന്നെ താരം തിയറ്ററിനെ ആവേശം കൊള്ളിക്കുകയായിരുന്നു. ഇവരെ കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി, സുനിൽ, രമ്യ കൃഷ്ണൻ എന്നിവരും ഈ സിനിമയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രജനികാന്തിന്റെ കരിയറിലെ 169-ാമത് സിനിമയാണ് ജയിലർ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. നെൽസന്റെയും രജനിയുടെയും ഒരു ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു ജയിലർ എന്ന് നിസ്സംശയം പറയാം.കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. അനിരുദ്ധിന്റെ ബിജിഎം ഓരോ രംഗങ്ങളെയു൦ പ്രകമ്പനം കൊള്ളിക്കുന്നു. വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹണം ഓരോ രംഗങ്ങളിലും മികച്ചുനിൽക്കുന്നു.വിനായകന്റെ അഭിനയത്തെക്കുറിച്ച് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനിയ്ക്കൊപ്പം തന്നെ കട്ടയ്ക്കു പിടിച്ച് നിന്ന് അദ്ദേഹം വില്ലൻ കഥാപാത്രമായി ചിത്രത്തിൽ അരങ്ങുതകർക്കുകയായിരുന്നു.
