ഐഡിയാ സ്റ്റാർ സിം​ഗർ ഫെയിം ആണ് അരുൺ​ഗോപൻ. സീസൺ വണ്ണിലെ ഫൈനലിസ്റ്റായിരുന്നു അരുൺ​ഗോപൻ. നജീം അർഷാദ് ഉൾപ്പെടുന്ന ആ ടീമിൽ എല്ലാവരും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവർ ആയിരുന്നു. വർഷങ്ങൾ എത്ര കടന്നു പോയിട്ടും ഇന്നും ആരാധകർ ഏറെ സ്നേഹത്തോടെ ഓർക്കുന്ന പേരാണ് അരുൺ​ഗോപൻ.

സിനിമകളിലും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് അരുൺ. അരുണിന്റേതായി നിരവധി കവർ സോങ്ങുകളും ഉണ്ട്. എന്താണ് റിയാലിറ്റി ഷോ എന്ന് അറിയാത്ത സമയത്താണ് താൻ റിയിലറ്റി ഷോയുടെ ഭാ​ഗമായതെന്നും അത് തനിക്ക് തന്നത് വളരെ വലിയ ബ്രേക്കാണെന്നും അരുൺ ​ഗോപൻ പറയുന്നുണ്ട്.

സോഷ്യൽ മീഡിയോ ലോകത്ത് സജീവമാണ് . ഇപ്പോൾ അരുണിന്റെ മകനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണനായി ഒരുങ്ങുന്ന മകന്റെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഐഡിയാ സ്റ്റാർ സിം​ഗറിൽ ഒന്നാമത് എത്താൻ കഴിഞ്ഞില്ലെങ്കിലും ആ ഷോ നിങ്ങൾക്കായി ഒരു മാറ്റം തരും. അത് ചിലപ്പോ വൈകിയെന്നു വരും . എന്നാൽ പിന്മാറാതെ മുന്നോട്ട് പോകണമെന്നാണ് അരുൺ ​ഗോപൻ തന്റെ ജീവിതം കൊണ്ട് പറയുന്നത്.