അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി ആയ ഇടവേള ബാബു അപ്രതീഷിതമായ ഒരു വിവാദത്തിൽ എത്തപ്പെട്ടിരുന്നു, വിനീത് ശ്രീനിവാസൻ അഭിനയിച്ച മുകുന്ദൻ ഉണ്ണി അസ്സോസിയറ്റ്സ് എന്ന ചിത്രത്തെ പറ്റിയായിരുന്നു നടൻ വിവാദത്തിൽ ചെന്ന് പെട്ടത്. നടനെ അധിക്ഷേപിച്ച സോഷ്യൽ മീഡിയിലുള്ള ആളിനെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതിൽ  വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു. ഇപ്പോൾ താരം ആ വിവാദത്തെ  കുറിച്ച് പ്രതികരിക്കുകയാണ്.

മലയാളത്തിൽ ഏതു സീനിൽ പുകവലിച്ചാലും പുകവലി ആരോഗ്യത്തിന് ഹാനികരം, മദ്യപാനം ആപത്ത് എന്ന് സ്ക്രീനിൽ എഴുതികാണിക്കണം, എന്നാൽ ഹിന്ദിയിൽ ഇങ്ങനെയില്ല, എന്നാൽ ഒരുപ്രാവശ്യം എങ്കിലും എഴുതി കാണിക്കണം. ഒരു രാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകം ആണ്. അത് ഞാൻ പറഞ്ഞു ഇടവേള പറയുന്നു

ചുരളി എന്ന ചിത്രം   എ സർട്ടിഫിക്കറ്റ് ആണ്, അത് ഇഷ്ടമുള്ളവർ മാത്രം കണ്ടാൽ മതി, അതുപോലെ മുകുന്ദൻ ഉണ്ണിയും ഇഷ്ട്ടമുള്ളവർ കണ്ടാൽ മതിയെന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുളൂ, അല്ലാതെ ചിത്രം ആരും പോയി കാണരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ സിനിമ കണ്ടിറങ്ങിയപ്പോൾ ഒരു ബാങ്ക് മാനേജർ എനോട് വന്നു ചോദിച്ചു,നിങ്ങൾ സിനിമാക്കാർ അല്ലെ, എങ്ങനെ ഈ സിനിമ കുട്ടികളെ കാണിക്കും എന്നാണ്, ഞാൻ ഒരിക്കലും ഈ ചിത്രം മോശമാണെന്നോ, ഇത് കാണരുതെന്നോ പറഞ്ഞിട്ടില്ല എന്ന് ഇടവേള പറയുന്നു.