Connect with us

സിനിമ വാർത്തകൾ

എനിക്ക് ആ മലയാള സിനിമകൾ മാത്രമേ അറിയൂ, മാളവിക മോഹനന്‍

Published

on

Malavika-Mohanan.actress

സിനിമാ രംഗത്തിലെ പ്രമുഖ ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ച താരമാണ്  മാളവിക മോഹൻ. താരം  പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിനുശേഷം,അച്ഛനെ പോലെ ഒരു സിനിമാട്ടൊഗ്രാഫറാകാനാണ് ആഗ്രഹിച്ചത്. അത് കൊണ്ട് തന്നെ ഒരു ഫെയർനസ് ക്രീമിന്റെ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് അച്ഛന്റെ സഹായിയായി പ്രവർത്തിച്ച മാളവികയെ കണ്ട മലയാളത്തിന്റെ പ്രിയ  നടൻ മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ മകൻ യുവ നടൻ ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയിൽ നായികയാകാൻ ക്ഷണിച്ചത്.

Malavika Mohanan3

Malavika Mohanan3

2013.ൽ ദുൽഖർ നായകനായി അഭിനയിച്ച പട്ടം പോലെ എന്ന ചിത്രത്തിൽ  മാളവിക നായികയായി. അതിന് ശേഷം  നിർണ്ണായകം, ഗ്രേറ്റ് ഫാദർ. എന്നീ മലയാള ചിത്രങ്ങളിലും നാനു മാട്ടു ലക്ഷ്മി എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചു. ആസ്വാദക മനസ്സിൽ സ്ഥാനം നേടിയ  പേട്ട,മാസ്റ്റർ എന്നീ തമിഴ് ചിത്രങ്ങളിലും താരം അഭിനയമികവ് പുലർത്തി ഇപ്പോളിതാ രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്ന് വ്യക്തമാക്കുകയാണ്  നടി മാളവിക മോഹനന്‍. ‘മുംബൈയില്‍ ജനിച്ച്‌ വളര്‍ന്നത് കൊണ്ട് അധികം മലയാള സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല.

Malavika Mohanan

Malavika Mohanan

അച്ഛനും അമ്മയും കാണുന്ന ചുരുക്കം ചില സിനിമകളിലൂടെ മാത്രമേ എനിക്ക് മലയാള സിനിമയെ അറിയുകയുള്ളൂ.രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും- മാളവിക പറഞ്ഞു. മമ്മൂട്ടിയാണ് പട്ടം എന്ന ചിത്രത്തിലേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് എന്നും മാളവിക പറഞ്ഞിരുന്നു. മമ്മൂക്ക തന്നില്‍ അര്‍പ്പിച്ച ആ വിശ്വാസമാണ് സിനിമകള്‍ ചെയ്യാനുള്ള തന്റെ ആത്മവിശ്വാസം എന്നാണ്’ മാളവിക പറഞ്ഞു.

സിനിമ വാർത്തകൾ

മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

Published

on

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്‌മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്‌തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്‌ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്‌തു.

എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന  പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.

Continue Reading

Latest News

Trending