മലയാള സിനിമയിലെ പ്രേക്ഷക പ്രിയങ്കരി ആയ നടിയാണ് മഞ്ജു വാര്യർ. ഐ വി ശശി പുരസ്‌കാര ചടങ്ങിൽ സീമയുടെ മനോഹര നിമിഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. മഞ്ജു വാരിയര്‍, അന്ന ബെന്‍, മിയ തുടങ്ങിയ നായികമാര്‍ പങ്കെടുത്ത ചടങ്ങില്‍ മഞ്ജുവിനെ ചേര്‍ത്തുപിടിച്ചു മുത്തം കൊടുക്കുന്ന സീമയുടെ വിഡിയോ ആരാധകരും ഏറ്റെടുത്തു.പുതിയ തലമുറയിലെ നായികമാരെ കുറിച്ച് സംസാരിക്കുന്നതിനിടെ വേദിയിൽ നിന്ന മഞ്ജുവാര്യരെ ചേർത്തുപിടിച്ചു നിർത്തി എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് മഞ്ജു കുട്ടിയെ എന്നാണ് സീമ പറഞ്ഞത്.


കൂടാതെ നടിമാരായ മിയയും അന്നയും ചേർത്തുനിർത്തി അനുഗ്രഹിക്കുകയും ചെയ്യ്തു സീമ. എനിക്ക് സീമ ചേച്ചിയെ കാണുമ്പൊൾ ശശിയേട്ടൻ ഭരണിയിൽ ആണെന്ന് പറയുന്ന ഡയലോഗാണ് ഓർമ്മ വരുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന, ആര്‍പ്പു വിളിക്കാന്‍ പ്രേരിപ്പിക്കുന്ന രസക്കൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന മാന്ത്രികഭരണി ശശിയേട്ടന്‍റെ മനസിലുണ്ടെന്ന് തോന്നാറുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.


ഐ.വി. ശശിയുടെ സ്‌മരണാർഥം ഫസ്‌റ്റ് ക്ളാപ്പ് സാംസ്‌കാരിക സംഘടന സംഘടിപ്പിച്ച ഉൽസവംപുരസ്‌കാരനിശയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സീമ. അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ പേരാണ് ആ പുരസ്‌കാര ചടങ്ങിന് നൽകിയത്.