ഇപ്പോൾ താരസംഘടനയായ അമ്മയിൽ വിജയ് ,ബാബുവിനെ കുറിച്ചുള്ള ചർച്ചകൾ വളരെ വിവാദം ആകുകയാണ്. ഈ കഴിഞ്ഞ ദിവസം  വിജയ് ബാബുവിന്റെ വിഷയവുമായി ബന്ധപെട്ടു നടൻ  മണിയൻ പിള്ള രാജു പറഞ്ഞ  വാക്കുകൾ ഇപ്പോൾ വിവാദ൦ ആകുകയാണ്.  ഇപ്പോഴിതാ മണിയന്‍ പിള്ള രാജുവിനെതിരെ അമ്മയുടെ എക്‌സിക്യൂട്ടിവ് അംഗമായ ബാബുരാജ് രംഗത്ത് വന്നിരിക്കുകയാണ്.അമ്മയിലെ വനിതകൾക്കുള്ള പരാതി കേള്ക്കാന്  വേണ്ടിയാണു ആഭ്യന്തര പരാതി സമിതിയുള്ളതു. എന്നാൽ മണിയൻ പിള്ള രാജു പറഞ്ഞു സ്ത്രീകൾക്ക് പരാതി പറയാന് മറ്റൊരു സംഘടനയിൽ ചെന്ന് പറയണം എന്ന് അങ്ങനെ പറഞ്ഞതിൽ ഞാൻ ഒരിക്കലും യോജിക്കുന്നില്ല  ബാബു രാജ് പറയുന്നു.


വൈസ് പ്രസിഡിന്റ് മണിയന്‍പിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ലെന്ന് അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. എന്നാൽ ആഭ്യന്തര പരാതി സമിതിയിൽ നിന്നും രാജി വെച്ചതിനു ഞാൻ സ്വാഗതം ചെയ്യുന്നു എന്ന് ബാബു രാജ് പറയുന്നു അമ്മയിലെ സ്ത്രീകൾ പാവങ്ങളല്ല , അവർക്കു പ്രതികരണ ശേഷിയുണ്ടെന്ന് സമൂഹം അറിയണമല്ലോ നടൻ പറഞ്ഞു.


സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ വേറെ സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്ന് മണിയന്‍ പിള്ള രാജു പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. അദ്ദേഹം ഉദേശിച്ചത് ഡബ്ല്യുസിസിയെ ആണെങ്കില്‍ പറഞ്ഞത് തെറ്റായിപ്പോയി. മണിയൻപിള്ളയോട്ശ്വേതാ മേനോൻ ഉൾപ്പെടുള്ളവർക് നല്ല നീരസം ഉണ്ട് ഈ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ. എന്തയാലും മണിയൻ പിള്ള രാജു അങ്ങനെ പറഞ്ഞത് വളരെ വലിയ തെറ്റായി പോയി ബാബു രാജ് പറയുന്നു.