ജീവിതം എന്നത് നമ്മൾ വിചാരിക്കുന്ന രീതിയിൽ മുന്നോട് പോകണം എന്നില്ല.ജീവിതത്തിൽ അപ്രീതീഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.ഇനി എനിക്ക് ഒരു ജീവിതം ഇല്ല എന്ന് കരുതിയടുത്ത നിന്നും പുതുജീവൻ തുടങ്ങിയ ഒരു വ്യക്തിയാണ് ഇടുക്കി സ്വദേശിനിയായ സൂസൻ തോമസ്.ശരീരത്തിൽ പൊള്ളൽ ഏൽക്കുകയും ചികിത്സയിൽ ഉണ്ടായിരുന്ന പിഴവ് കാരണം ഇരുപതു ശതമാനം പരിക്കുകൾ അമ്പതു ശതമാനമായി ഉയർന്ന ആളാണ് സൂസൻ.
മുഖവും ശരീരവും പൊള്ളലുകൊണ്ട് വികൃതമായ സൂസൻ പിനീടുള്ള ജീവിതം പോരാട്ടങ്ങളിൽ കൂടിയായിരുന്നു.എന്നാൽ വിവാഹ കോൺസെപ്റ്റിൽ കൂടി ഒരു ഫോട്ടോഷൂട് നടത്തിയിരുന്നു.എന്നാൽ അതിന് വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ വരെ പ്രെജരിച്ചിരുന്നു.എന്നാൽ അത് വെറും ഫോട്ടോഷൂട് മാത്രം ആയിരുന്നു
.എന്നാൽ ഗായിക കൂടിയായ സൂസന്റെ പാട്ട് കേട്ട് ഒരാൾക്കു സൂസനോട് പ്രണയം തോന്നുന്നു.അത് തുറന്നു പറയുകയും വീട്ടിൽ വന്നു ആലോചന നടത്തുകയും ചെയ്യുന്നു.അങ്ങനെയാണ് സൂസൻ സന്ദീപിന്റ ജീവിതത്തിലേക്ക് വരുന്നത്.എട്ടു മാസം മുന്നേ ഉള്ള പരിജയം ഇന്നലെ ഉള്ളിക്കൽ പള്ളിയിൽ വെച്ച് വിവാഹമായി മാറുകയായിരുന്നു.സൂസൻ ഇനി മുതൽ കൂട്ടായി സന്ദീപ് ഉണ്ടാകും.തൻ്റെ ജീവിതത്തിൽ ഒരിക്കലും വിവാഹം എന്ന സ്വപ്‌നം ഉണ്ടായിരുന്നില്ല എന്നും വിവാഹ ദിവസം സൂസൻ എല്ലാവരോടും പറയുകയും ചെയ്‌തു.
