കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണ്‍കാലത്തെ വളരെ ദയനീയമായ വിരസതയെ ഞങ്ങൾക്ക് ചുറ്റുമുള്ളവര്‍ക്ക് വളരെ ഗുണകരമായി മാറ്റിയിരിക്കുകയാണ് നടന്‍ മാധവന്റെ ഭാര്യ സരിത. തികച്ചും സൗജന്യമായി കുട്ടികള്‍ക്ക് ക്ലാസെടുക്കുകയാണ് സരിത. “അവള്‍ക്ക് മുന്നില്‍ ഞാന്‍ എത്ര ചെറുതാണ്,” എന്ന ക്യാപ്ഷനോടെ മാധവന്‍ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത്.വളരെ കരുത്തയായ, നിശ്ചയദാര്‍ഢ്യമുള്ള, ഡൈനാമിക് ആയ വ്യക്തിയെന്നാണ് സരിതയുടെ കഴിഞ്ഞ ജന്മദിനത്തില്‍ മാധവന്‍ പങ്കുവച്ച കുറിപ്പില്‍ വിശേഷിപ്പിക്കുന്നത്.
View this post on Instagram
View this post on Instagram
മഹാരാഷ്ട്രയില്‍ നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്‌ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്. അതിന് ശേഷം സരിത എയര്‍ ഹോസ്റ്റസ് ആകുകയായിരുന്നു. പിന്നീട് ഇരുവരും ദിവ്യമായ പ്രണയത്തിലാകുകായിരുന്നു. മാധവനും സരിതയും വിവാഹിതരാകുന്നത് 1999 ലായിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു . ഇവര്‍ക്ക് വേദാന്ത് എന്ന മകനുണ്ട്.വിവാഹശേഷം 2000ത്തിലാണ് മാധവന്‍ ആദ്യമായി നായകനായ മണിരത്‌നം ചിത്രം ‘അലൈപായുതേ’ റിലീസാകുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ മാധവന്‍ തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന താരമായി. മാധവന്റെ മിക്ക ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിരുന്നു.