തന്റെ ഭർത്താവിന്റെ ദേഷ്യം കാരണം ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കാറുണ്ട് എന്ന് നടിയും, അവതാരകയുമായ് രശ്മിഅനിൽ. എവിടെയും താൻ സാരി ഉടുക്കണം നിർബന്ധം ആണ് ഭർത്താവിന്. മറ്റൊരു ഡ്രസ്സ് ഇടുന്നതു അദ്ദേഹത്തിന് ഇഷ്ട്ടമല്ല. താൻ നിറവയറിലും സാരി ഉടുക്കണം എന്ന് നിർബന്ധം ആയിരുന്നു എന്നാണ് രശ്മി അനിൽ ഉടൻ പണം എന്ന പ്രോഗ്രാമിൽ പറഞ്ഞത്. രശ്മി ഭർത്താവിനൊപ്പമാണ് ഈ ഷോയിൽ പങ്കെടുത്തത്. ഇരുവരുടയും വിവാഹം 2006 ൽ ആയിരുന്നു.

ഇദ്ദേഹത്തിന്റെ ക്യാരക്ടര്‍ തന്നെ വേറെ ആയിരുന്നു. താന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവുന്നതോ ചുരിദാറ് ഇടുന്നത് പോലുമോ ഇഷ്ടമായിരുന്നില്ല. സാരി ഉടുക്കുന്നതാണ് ഇഷ്ടം. അതിലൊരു ഇരുപത്തിയഞ്ച് പിന്നും കുത്തണം.ഒന്നും എവിടെയും കാണാന്‍ പാടില്ല. മോളെ ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ഇങ്ങനെ കഷ്ടപ്പെടാതെ ഒരു ചുരിദാര്‍ വാങ്ങി ഇട്ടാല്‍ പോരെ എന്ന് ഡോക്ടര്‍ പോലും ചോദിച്ചിരുന്നു. പക്ഷേ പുള്ളി സമ്മതിക്കത്തില്ല. വീട്ടില്‍ സെറ്റ് സാരിയും പുറത്ത് സാരിയും ധരിക്കണം എന്നാണ് ആവശ്യം.

ഈ രീതിയിൽ ഭർത്താവിനെ എടുക്കാൻ ഒരുപാട് പ്രയാസപ്പെട്ടു എന്നാണ് രശ്മി പറയുന്നത്. ഇപ്പോള്‍ കുറച്ച് ഫാഷനായി വാ എന്ന് പറഞ്ഞ് വിടുന്നത് അദ്ദേഹമാണ്. കുറച്ച് സ്നേഹം കൊടുത്താല്‍ ഇങ്ങനെ മാറ്റി എടുക്കാം. അദ്ദേഹത്തിന്റെ മനസ് നിറയെയും സ്നേഹമാണ്. പക്ഷേ ഇടയ്ക്ക് ദേഷ്യം വരും.ഇടയ്ക്ക് ഡിവോഴ്സ് ചെയ്താലോ, ഇതുമായി മുന്നോട്ട് പോകുമോന്ന് തോന്നുന്നില്ലായിരുന്നു. ഇരിക്കുന്ന സാധനങ്ങള്‍ സ്ഥാനം മാറിയാല്‍ അന്ന് വീട്ടില്‍ വഴക്കായിരിക്കും. കൊച്ച് ആയി പോയില്ലേഇനിയിപ്പോള്‍ എന്ത് ചെയ്യുമെന്നാണ് താന്‍ ചിന്തിച്ചത്. പിന്നെ അദ്ദേഹം എന്ത് പറയുന്നതൊക്കെ താന്‍ അനുസരിച്ച് തുടങ്ങി.