മലയാളികളുടെ പ്രിയ നായികയാണ് രേവതി. മലയാളത്തിൽ ഒരുപാടു സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നായികഒരു സമയത്തു ഇന്ത്യൻ സൂപർ ഹീറോയിൻ തന്നെ ആയിരുന്നു. മലയാളത്തിൽ മാത്രമല്ല താരം മറ്റു ഭാഷകളിലും ഗംബീര പ്രകടനം കാഴ്ച വെച്ചിരുന്നു. അതുകൂടാതെ രേവതിക്ക് മറ്റൊരു റെക്കോർഡും കൂടി ഉണ്ടായിരുന്നു. രേവതിക്കു ലഭിച്ച മൂന്ന് ദേശ്യയ പുരസ്കാരങ്ങളു മൂന്ന് വെത്യസ്ത വിഭാഗത്തിലെ മികവിനാണ്. 1992ൽ തേവർ മകനിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ളതും 2002ൽ ശോഭനയെ നായികയാക്കി ഒരുക്കിയ ‘മിത്ര മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന് ഇംഗ്ലീഷിൽ മികച്ച ഫീച്ചർ ഫിലിം അവാർഡും 2011ൽ മികച്ച നോൺ ഫീച്ചർ ഫിലിം അവാർഡുമാണ് അവ.ഇപ്പോൾ താരത്തിന്റെ റിലീസ് ചെയ്ത് ചിത്രം ഷെയിൻനിഗ നായകനായ ഭൂതകാലം എന്ന ചിത്രം ആണ്. ഈ ചിത്രത്തിൽ ഒരു വെത്യസ്ത വേഷം ആണ് രേവതിയുടെ.

ഇപ്പോൾ താരം തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രെധ നേടുന്നത്.സിനിമയുടെ സംവിധയകനും ,നടനുമായ സുരേഷ് മേനോൻ ആണ് രേവതിയെ വിവാഹം ചെയ്യ്തത്. താരത്തിന്റെ വാക്കുകൾ..എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. അമ്മയുടെയും അച്ഛൻ്റെയും പൂർണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. ഇരുപതാമത്തെ വയസിലായിരുന്നു വിവാഹം. അവർ ഓക്കേ പറഞ്ഞിരുന്നില്ലെങ്കിൽ ഞാൻ കാത്തിരുന്നേനേ. കാരണം ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും എൻ്റെ കുടുംബം അംഗീകരിക്കണമെന്ന് എനിക്ക് നിർബന്ധമാണ്.എന്റെ മാതാപിതാക്കളെയും വേദനിപ്പിച്ചു ഞാൻ ജീവിക്കില്ല .അങ്ങനെയാണ് ഞങ്ങൾ ഇരുവരും വിവാഹം കഴിച്ചത്.

വളരെനല്ല ജീവിതം ആയിരുന്നു. ഇരുവർക്കും ഭാര്യാഭർത്താവായി ജീവിക്കാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ പിരിയാൻ തീരുമാനിച്ചു എന്നാൽ ഇരുവീട്ടുകാരും കാരണങ്ങൾ അറിഞ്ഞു ഞങ്ങളോട് പറഞ്ഞു നിങ്ങൾ അതിനായി ഒന്നുകൂടി ശ്രമിക്കാനായിരുന്നു അവരുടെ നിർദ്ദേശം. അതിനു ശേഷം ഒരു അഞ്ചാറ് വര്ഷം വീണ്ടും ഞങ്ങൾ ഒരുമിച്ച് ജീവിച്ചു നോക്കി പക്ഷെ നല്ല സുഹൃത്തുക്കളിൽ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുമ്പ് പിരിയുന്നതാണ് നല്ലത് ഞങ്ങൾക്ക് തോന്നി. അങ്ങനെ പിരിഞ്ഞു. ഇപ്പോൾ എനിക്ക് ഒരു കുഞ്ഞുണ്ട് മാഹി എന്നാണ് പേരെ ഏഴു വയസ് ആണ് . ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് സുരേഷ് മേനോനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു ഈ തീരുമാനം എടുത്തത്.ഇപ്പോൾ നടി തന്റെ മാതാപിതാക്കളോടൊപ്പം ചെന്നൈയിൽ ആണ് താമസം.