Connect with us

Film News

ഞങ്ങൾ സ്ത്രീകൾക്ക് പത്രാസ് വരില്ലേ വിനീത്! ഹൃദയം സിനിമയിലെ ഗാനത്തിനെതിരെ വിമർശിച്ചു കൊണ്ട് രേവതി സമ്പത്തു

Published

on

വിനീത് ശ്രീനിവാസൻ ഒരുക്കുന്ന  ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച്  കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത് .ജനുവരി ഇരുപത്തിയൊന്നിനാണ് ഹൃദയം റിലീസിനെ ഇറങ്ങുന്നത് .ഇപ്പോൾ ഹൃദയത്തിലെ പാട്ടിനെ വിമർശിച്ചു കൊണ്ട് രേവതി സമ്പത്തു എത്തി യിരിക്കുന്നു .പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യഎന്ന ഗാനത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടി കാട്ടിയാണ് രേവതി എത്തിയത് .പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’,അതെന്താ വിനീത് ശ്രീനിവാസ് സ്ത്രീകൾക്ക് പത്രാസ് വരില്ലേ സ്ത്രീകൾ സദാനേരവും മൊഞ്ച്  / അഴക്  എന്ന കോൺസെപ്റ്റിൽ ഒതുക്കുന്ന രീതി എടുത്തു കളയടോ .നമ്മൾ ഒക്കെ പത്രാസിൽ പി എ ഛ്  ഡി എടുത്തിട്ടുള്ളവർ ആണ് എന്ന് രേവതി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് .

പോസ്റ്റിനു ലഭിക്കുന്ന കമെന്റുകൾക്കു രേവതി മറുപടി കൊടുക്കുന്നുണ്ട് .ഒരു ഇൻഡിപെൻഡന്റ് സ്ത്രീയെ കാണിച്ചു ‘പെണ്ണിന്റെ പത്രാസ് കണ്ടോക്കിയേ’ എന്ന് എഴുതിയാല്‍ വ്യക്തിത്വമുള്ള സ്ത്രീകളുടെ എക്‌സിസ്റ്റന്‍സ് കാണുമ്പോള്‍പത്രസായി തോന്നുന്ന കാലം കഴിഞ്ഞു പോയി വിനീതേ ..എന്ന വായനകൾ പേടിച്ചിട്ടായിരിക്കും എന്നാണ് ഒരു കമെന്റ് .

”അത്രക്കൊക്കെ ‘തട്ടത്തിന്‍ മറയത്തെ പെണ്ണിന്റെ മൊഞ്ചു മുതല്‍ ഈ ഹൃദയത്തിന്റെ മൊഞ്ചു ‘മാറിയോ ..ഇവരില്‍ നിന്നൊക്കെ ഈ ക്ലീഷേ ‘മൊഞ്ചില്‍’ നിന്ന് മിനിമം ‘പത്രാസ്സ്’ വരെയുള്ള സഞ്ചാരം പ്രതീക്ഷിക്കുന്നു. അത്രയും ദൂരം കഴിഞ്ഞിട്ട് കോംപ്ലക്‌സിറ്റിയില്‍ കടക്കാം എന്ന് കരുതി..” എന്നാണ് നടിയുടെ മറുപടി.മെറി ലാൻഡ് സിനിമാസ് ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് .ദർശനരജേന്ദ്രനും ,കല്യാണി പ്രിയദർശനും ആണ് ഈ ചിത്രത്തിലെ നായികമാർ .പ്രണവ് മോഹൻലാൽഅരുൺ  നീലകണ്ഠൻ എന്ന കഥാപാത്രവുമായാണ് ഈ ചിത്രത്തിൽ എത്തുന്നത് .

 

Advertisement

Film News

അഞ്ച് സുഹൃത്തുക്കളുടെ കഥയുമായി ഡിയർ  ഫ്രണ്ട് ട്രെയിലർ ..

Published

on

ഒരു കൂട്ടം ചങ്ങാതിമാർക്കിടയിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ  കഥയുമായി ഡിയർ ഫ്രണ്ട്.വിനീത് കുമാർ സംവിധാനം ചെയിത ചിത്രമാണ് ” ഡിയർ ഫ്രണ്ട് “.ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.അഞ്ചു സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സൗഹൃദവും ഒകെ ഉൾപ്പെടുന്ന ചിത്രമാണ്.ചിത്രത്തിന്റെസംഗീത സംവിധാനം  നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്.ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ടോവിനോ തോമസിനെ കൂടാതെ  ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Dear friend

ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ  ചേർന്നാണ്.  ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു.ടോവിനോ തോമസ്  ,ദർശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ്  ഡിയർ ഫ്രണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രേക്ഷക  പ്രതികരണത്തെ ആണ് ലഭിക്കുന്നത്.റോനെക്‌സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ വലിയ സ്‌ക്രീനുകളിൽ എത്തും എന്നാണ് പറയുന്നത്.അഞ്ചു  പേരിൽ  ഒരുരുത്തരുടേയും ജീവിതത്തിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചുവെന്നും നടൻ പറയുന്നതാണ് ട്രെയിലറിൽ ഉള്ളത്.

Dear friend

 

 

Continue Reading

Latest News

Trending