അച്ഛൻ ശ്രീനിവാസന്റെയും, ചേട്ടൻ  വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയ നടൻ ആണ് ധ്യാൻ ശ്രീനിവാസൻ. ഇന്ന് താരം നല്ലൊരു നടനും, സംവിധായകനും കൂടിയാണ്. ഇപ്പോൾ തന്റെ അച്ഛൻ ശ്രീനിവാസൻ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്തുണ്ടായ  രസകരമായ ഒരു അനുഭവം പങ്കു വെക്കുകയാണ്  താരം. അച്ഛൻ അലോപ്പതിക്ക് എതിരാണ് അതുകൊണ്ടു തന്നെ പൊറോട്ട കഴിക്കില്ല കാരണം പൊറോട്ട മൈദ ഉപയോഗിച്ചാണല്ലോഉണ്ടാകുന്നത്  അത് അച്ഛനെ ഇഷ്ട്ടമല്ല  ധ്യാൻ പറഞ്ഞു.

എന്നാൽ അച്ഛൻ സിഗരറ്റ് നന്നായി വലിക്കും, ഒരു ദിവസം അച്ഛൻ സീരിയസായി ആശുപത്രീയിൽ കിടക്കുന്ന ദിവസം എല്ലാവരും നല്ല രീതിയിൽ വിഷമിച്ചു നിലക്കുന്ന അവസ്ഥയാണ് കാരണം അത്രമാത്രം അദ്ദേഹം ഷീണിതൻ ആണ്, ആ സമയത്തു ഞാൻ അമ്മയോട് ചോദിച്ചു എന്തെങ്കിലും കഴിക്കേണ്ടേ,അമ്മ പറഞ്ഞു എന്തെങ്കിലും ക്യാന്റീനിൽ വിളിച്ചു പറ. ഞാൻ ഉടൻ ക്യാന്റീനിൽ വിളിച്ചു ചോദിച്ചു എന്തുണ്ട് അപ്പോൾ ക്യാന്റീനിൽ നിന്നും പറഞ്ഞു ചപ്പാത്തിയും, പൊറോട്ടയും ഉണ്ട് അത് കേട്ട് ‘അമ്മ പറഞ്ഞു രണ്ടു പൊറോട്ടയും, ബീഫ് റോസ്റ്റും ഓർഡർ ചെയ്യാൻ.

അമ്മയുടെ ഈ വാക്കുകൾ കേട്ട് ഞാൻ ചോദിച്ചു അച്ഛൻ  ചാവാൻ കിടക്കുമ്പോളാണോ പൊറോട്ടയും, ബീഫ് റോസ്റ്റും ,അപ്പോൾ അമ്മ പറഞ്ഞു ഇപ്പോളല്ലേ ഇങ്ങനെ കഴിക്കാൻ പറ്റൂ,അന്ന് രാത്രി തന്റെ ‘അമ്മ പൊറോട്ടയും, ബീഫും കഴിക്കുന്നത് സന്തോഷത്തോടു നോക്കി നിന്നും കണ്ടു ധ്യാൻ പറഞ്ഞു.