പണ്ടൊക്കെ സ്‌കൂൾ വിട്ടു വരുമ്പോൾ വഴിയരികിലുള്ള പെട്ടിക്കടയിലെ ചില്ലുകുപ്പിയിൽ ഇരുന്ന് നമ്മെ നോക്കി കൊതിപ്പിക്കുന്ന തേൻമിഠായി അല്ലെങ്കിൽ പഞ്ചാര മിഠായി പലർക്കും ഒരു നൊസ്റ്റാൾജിയയാണ്. നാവിൽ വെച്ചാൽ അലിഞ്ഞു പോകുന്ന തേനൂറുന്ന മിഠായികൾ .ശരിക്കും പറഞ്ഞാൽ തേൻ മിഠായി എന്ന് പെരുമാത്രമാണ് . പഞ്ചസാര ആണ് ചേർക്കുന്നത്. നല്ല പിങ്ക് നിറത്തിൽ ഉരുണ്ടിരുന്നു കൊതിപ്പിച്ചിരുന്ന ഇവ കഴിക്കാത്തവരും വളരെ ചുരുക്കമായിരിക്കും. എന്നാൽ ഈ മിഠായി തയാറാക്കുന്നത് കണ്ടിട്ടുണ്ടോ . കണ്ടാൽ പിന്നെ ഒരിക്കലും ഇത് കഴിക്കാൻ മുതിരുകയില്ലെന്നാണ് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന ഈ വിഡിയോ മനസിലാക്കിത്തരുന്നത്.
വൃത്തി ഒട്ടും തന്നെയില്ലാത്ത അന്തരീക്ഷത്തിൽ വച്ചാണ് തേൻ മിഠായി തയാറാക്കുന്നത്. അത് മാത്രമല്ല അതിൽ ചേർക്കുന്ന കളറിന്റെ അളവൊക്കെ കണ്ടാൽ ഞെട്ടും. ഒരു വലിയ പാത്രത്തിൽ ഫുഡ് കളറും വെള്ളവുമൊഴിച്ചതിനു ശേഷം മിഠായിക്കുള്ള പൊടി ഇട്ട് കൈ ഉപയോഗിച്ച് കുഴച്ചെടുക്കുന്നു. ഗ്ലൗസ് ഉപയോഗിച്ചിട്ടില്ല എന്ന് മാത്രമല്ല കുഴക്കുന്നതിനു മുൻപ് കൈ കഴുകുന്നത് പോലുള്ള യാതൊരു കാര്യങ്ങളും മിഠായി ഉണ്ടാകുന്നയാൾ ചെയ്യുന്നില്ല. തുടർന്ന് മാവ് പരത്തിയെടുക്കുന്നു. ഈ മാവിൽ നിന്നും അച്ച് ഉപയോഗിച്ച് മിഠായി തയാറാക്കിയെടുക്കുന്നു. ആദ്യം പറഞ്ഞപോലെ തേൻ മിഠായിയിൽ പേരിൽ മാത്രമേയുള്ളൂ തേൻ .. പഞ്ചസാര പാനിയാണ് മധുരം നൽകുന്നത്. പഞ്ചസാര പാണിയുണ്ടാക്കുന്ന വെള്ളത്തിന്റെ അവസ്ഥ ഒന്നും അറിയില്ല . പിന്നീട പഞ്ചസാര പാനിയിലേക്കാണ് വറുത്തു കോരുന്ന മിഠായികൾ ഇടുന്നത്. . അവിടെ നിന്നും മിഠായികൾ കവറുകളിൽ ആക്കുന്നു. യാതൊരു തരത്തിലുള്ള വൃത്തിയും മിഠായി തയാറാക്കുന്ന പരിസരത്തു കാണാൻ പറ്റുകയില്ലെന്നു മാത്രമല്ല, ശുചിത്വം എന്നതു ഒട്ടും പാലിക്കാത്ത അഴുക്കു പുരണ്ടു മുഷിഞ്ഞ വസ്ത്രമണിഞ്ഞ ഒരു യുവാവാണ് ഇത് ഉണ്ടാക്കുന്നത്. മിഠായി ഉണ്ടാകാൻ ഉപയോഗിക്കുന്ന പാത്രങ്ങളോ മാവ് പരത്തുന്ന സ്ഥലമോ ഒന്നും ഈ അടുത്തകാലത്തൊന്നും വൃത്തിയാക്കിയിട്ടുള്ളതായും തോന്നുന്നില്ല. ഉപയോഗിച്ച് ഉപയോഗിച്ച് പഴകി കറുത്ത എണ്ണയിലാണ് മിഠായി വറുത്ത് കോരുന്നത്. വിഡിയോ കണ്ട ധാരാളം പേർ രോഷത്തോടെയും പരിഹസിച്ചുമൊക്കെ കമെന്റ ബോക്സിൽ എത്തിയിട്ടുണ്ട്. . ഈ ജന്മത്തിലെ തേൻ മിഠായിയുമായുള്ള ബന്ധം നിർത്തി എന്നാണ്കു ഒരാളുടെ കമന്റ്റി . വന്നു വന്നു വിശ്വസിച്ചു ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ എന്ന് സങ്കടപ്പെടുന്നവരെയും കമെന്റ് ബോക്സിൽ കാണാവുന്നതാണ്.
