ഒരു ധനകാര്യ വ്യാവസായിയെ ഹണി ട്രാപ്പിൽ പെടുത്തി തട്ടിക്കൊണ്ടുപോയി പണവും, സ്വർണ്ണവും, എ ടി എം  കാർഡുകളും തട്ടിയെടുത്ത കേസിൽ  അറസ്റ്റിലായി ദമ്പതികളായ ദേവു ,ഗോകുൽ ദീപ് എന്നിവർ ഉൾപ്പെടെ യുള്ള ആറാഘ സംഘത്തെ . ദേവു, ഗോകുൽ ദീപ് എന്നിവർ സജീവമാണ് സോഷ്യൽ മീഡിയിൽ. ഇൻസ്റ്റഗ്രാമിൽ റീൽസ് വിഡിയോകൾ ചെയ്ത് സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ഫോളോവേഴ്സു൦ ഉണ്ട് . തങ്ങളുടെ ആർഭാട ജീവിതത്തെ തുടർന്ന് കടം കയറിയ  ഇരുവരും പണത്തിനായി ഈ തട്ടിപ്പിന്റെ കൂടെ നിന്നത്.
ഒരു ഇരയെ കണ്ടു പിടിച്ചു പറയുന്ന സ്ഥലത്തു എത്തിച്ചാൽ 40000  രൂപ ഇവർക്കു ലഭിക്കും എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. പാലാ രാമപുരം സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ വിനയ്, അജിത് ,കാക്കേരി ജിഷ്ണു എന്നിവരാണ് മറ്റു പ്രതികൾ. ഇതിന്റെ മുഖ്യ സൂത്രധാരൻ ശരത് ആണ്. ഇരിങ്ങാലക്കുടയിലുള്ള ഈ  വ്യവസായി പ്രമുഖനെ കുറെ നാളുകൾ കൊണ്ട് ഇവർ നിരീക്ഷിച്ചു കൊണ്ടിരികയുകയായിരുന്നു. പ്രളയ സമയത്തു ഇതിലെ ഒരു പ്രതി ഇദ്ദേഹത്തിന്റെ വീട്ടിലെ മുകളിലത്തെ നിലയിൽ താമസിച്ചിട്ടുണ്ടെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

ഈ കുരുക്കിൽ പെടുത്താനായി ശരത് ഒരു സ്ത്രീയുടെ പേരിൽ പ്രൊഫൈൽ തായ്യാറക്കി സോഷ്യൽ മീഡിയ വഴി പരാതിക്കാരനുമായി അടുപ്പം ഉണ്ടാക്കുവായിരുന്നു, തുടർന്ന് ദേവുവിനെ ഉപയോഗിച്ചു കൊണ്ട് പരാതിക്കാരനെ വിളിച്ചു വരുത്തുകയും, ഭർത്താവ് വിദേശത്തു ആണെന്നും അങ്ങനെയുള്ള കഥകൾ പറഞ്ഞു പാലക്കാട്ട് എത്തിച്ചു ,രാത്രിയോട്  സംഘം അവിടെ എത്തി സദാചാര  ഗുണ്ടകൾ ആണെന്നുള്ള  രീതിയിൽ  ദേവുവിനെ മര്ദിക്കുന്നതായി കാണിച്ചിട്ട് പരാതിക്കാരന്റെ എല്ലാം തട്ടിയെടുത്തു ,അതിനു ശേഷം അദ്ദേഹത്തെ കണ്ണുകെട്ടിച്ചു കൊടുങ്ങലൂരിലേക്കു കൊണ്ടുപോയി ,വഴിമധ്യേ അയാൾ മൂത്രം ഒഴിക്കണം എന്ന വിധേനെ രക്ഷപെടുകയും ,പോലീസിൽ പരാതിപ്പെടുകയും ചെയ്യ്തു.