ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളക്കരയില്‍ തന്‍റേതായ സ്ഥാനം നേടിയ നടിയാണ് ഹണിറോസ്. ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചുവടുവച്ച ഹണി ചുരുങ്ങിയ കാലംകൊണ്ടാണ് ആരാധക ശ്രെധ നേടിയത് . ഗ്ലാമര്‍ വേഷങ്ങളും തനിക്ക് ചേരുമെന്ന് ഹണി റോസ് തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ ജെ ബി ജക്ഷനില്‍ അതിഥിയായെത്തിയ ഹണിറോസിനോട് സംവിധായകൻ ഒമര്‍ ലുലു ചോദിച്ച ചോദ്യവും ഹണിയുടെ മറുപടിയുമാണ് ഇപ്പോൾ വൈറലാവുന്നത്.
‘വലിയ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള താരമാണ് ഹണിറോസ് . ആദ്യമായി നായകനാകുന്ന ബാലുവിന്റെ കൂടെ അഭിനയിക്കാന്‍ വരുമ്പോൾ ജാഡ കാണിക്കുമോ എന്നൊരു സംശയം ബാലുവിനുണ്ടായിരുന്നു. സിനിമയുമായി ബന്ധമില്ലാത്തവരുമായി സംസാരിക്കുമ്പോള്‍ ഹണി റോസിന് ഭയങ്കര ജാഡയാണെന്ന് ചിലരൊക്കെ പറയാറുണ്ട്. പക്ഷെ എന്റെ അനുഭവത്തില്‍ യാതൊരു ജാഡയുമില്ലാത്ത ആളാണ്. ഷൂട്ടിംഗ് ലെക്കേഷനിലൊക്കെ ഭയങ്കര കൂളാണ്. ചിലപ്പോള്‍ ഷൂട്ട് നടക്കാത്ത ദിവസങ്ങളൊക്കെ കാണും. എന്നാലും ഹണി കൂളാണ്. പിന്നെ എങ്ങനെയാണ് ജാഡക്കാരിയെന്ന ഇമേജ് വന്നത്?’, ഇതായിരുന്നു ഒമര്‍ ലുലുവിന്റെ ചോദ്യം. ഇതിനു മറുപടിയായി ഹണി ഉപറഞ്ഞതു ഇങ്ങനെയാണ്, ‘അങ്ങനൊരു ഇമേജ് എനിക്കുണ്ട്. ഒരുപക്ഷെ ഞാന്‍ ചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള സിനിമകളിലെ കഥാപാത്രവുമായി എന്നെ റിലേറ്റ് ചെയ്യുന്നത് കൊണ്ടാകും അങ്ങനെ തോന്നുന്നത്.’
‘പിന്നെ, എന്റെ ചില പഴയ ഇന്റർവ്യു ഒക്കെ കാണുമ്പോള്‍ ഞാന്‍ തന്നെ ചിന്തിക്കാറുണ്ട് ദൈവമേ ഇത്ര ആധികാരികമായിട്ടൊക്കെയാണോ ഞാന്‍ സംസാരിച്ചേ എന്ന്’ എന്നും ഹണി പറയുന്നു. ചിരിച്ചു കൊണ്ട് സംസാരിച്ചാല്‍ വലിയ കുഴപ്പമില്ല എന്നാല്‍ ഇത്തിരി സീരിയസ് ആയാല്‍ എന്റെ മുഖമാകെ മാറും. ശബ്ദം പോലും മാറും. ഭയങ്കര ബുജിയായിപ്പോകും. അതായിരിക്കാം കാരണം. നേരിട്ട് എന്നെ അറിയുന്നവര്‍ക്കെല്ലാം സത്യം അറിയാം’, എന്നും താരം കൂട്ടിച്ചേർക്കുന്നു.
